- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'വികലമാക്കരുത്, വികൃതമാക്കരുത്, സുന്ദരമാണ് ഇസ്‌ലാം'; ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ് ഏകദിന സമ്മേളനം 30ന് മലപ്പുറത്ത്
ഭൗതിക താല്‍പര്യത്തിനും പക്ഷപാതത്തിനും ബന്ധങ്ങള്‍ പുലര്‍ത്തുന്ന വര്‍ത്തമാനകാല സമൂഹ കാഴ്ചപ്പാട് മാറേണ്ടതുണ്ടന്നും മതസംഘടനകള്‍ പരസ്പരം പുലര്‍ത്തുന്ന ബന്ധം സദൃഢമാക്കുന്നതോടപ്പം അകല്‍ച്ചയ്ക്ക് ഇടവരുത്തുന്ന നയപരിപാടികള്‍ പരമാവധി ഒഴിവാക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.

മലപ്പുറം: 'വികലമാക്കരുത്, വികൃതമാക്കരുത്, സുന്ദരമാണ് ഇസ്‌ലാം' എന്ന സന്ദേശവുമായി ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ് മാര്‍ച്ച് 30ന് മലപ്പുറം ഖാഇദെമില്ലത്ത് ഹാളില്‍ ഏകദിന സമ്മേളനം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ് സംസ്ഥാന ജനറല്‍ സെക്രട്ടറി അലിയാര്‍ ഖാസിമി ഉദ്ഘാടനം ചെയ്യും. ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദും ഇന്ത്യന്‍ മുസ്‌ലിംകളും എന്ന വിഷയത്തിലുള്ള ചര്‍ചയില്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ചേലക്കുളം അബുല്‍ ബുഷ്‌റ മൗലവി, ശംസുദ്ദീന്‍ ഖാസിമി, അബ്ദുറഹ്മാന്‍ ഖാസിമി തുടങ്ങിയവര്‍ പങ്കെടുക്കും.
സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങള്‍ അധ്യക്ഷനായിരിക്കും. ഇസ്‌ലാം വ്യതിയാനങ്ങളെ അതിജയിച്ച നവോത്ഥാന ചരിത്രം സെഷന്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യും. ഡോ.അബ്ദുന്നസീര്‍ അസ്ഹരി വിഷയം അവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന മതസംഘടനാ നേതൃത്വ സെഷന്‍- കേരള മുസ്‌ലിം ചലനങ്ങളില്‍ മതസംഘടനകളുടെ സാന്നിധ്യം എന്ന വിഷയം ഡോ.അബ്ദുറഹമ്ാന്‍ ആദൃശ്ശേരി അവതരിപ്പിക്കും. കെഎന്‍എം വൈസ് പ്രസിഡന്റ് ഡോ.ഹുസൈന്‍ മടവൂര്‍, എസ്‌വൈഎസ് ജില്ലാ സെക്രട്ടറി ഫരീദ് റഹ്മാനി, കെഎന്‍എം മര്‍ക്കസുദ്ദഅ്‌വ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, എസ്‌വൈഎഫ് സെക്രട്ടറി അശ്‌റഫ് ബാഖവി, ഫൈസല്‍ മൗലവി- വിസ്ഡം, ലത്തീഫ് മൗലവി മരുത, മുഫ്തി മുഹമ്മദ് മൗലവി (ജമാഅത്ത് കൗണ്‍സില്‍), ഡോ. ഖാസിമുല്‍ ഖാസിമി, കെ പി ഒ റഹ്മത്തുല്ല എന്നിവര്‍ സംബന്ധിക്കും.
ടി പി ചെറുപ്പ മോഡറേറ്ററായിരിക്കും. തുടര്‍ന്ന് നടക്കുന്ന ടേബിള്‍ ടോക്കില്‍ വര്‍ത്തമാനകാല മതസംഘടനകളുടെ ഉത്തരവാദിത്തം, ബാങ്ക് സമയത്തില്‍ ഏകീകരണം എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ വിവിധ സംഘടന പ്രതിന്ധികള്‍ സംബന്ധിക്കും. മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ കാടേരി മുജീബ് ഉദ്ഘാടനം ചെയ്യും. അഡ്വ.എന്‍ കെ മജീദ് മോഡേറ്ററാവും. അഡ്വ.നുറുദ്ദീന്‍ മുസ്‌ല്യാര്‍ അധ്യക്ഷനാവും. ഭൗതിക താല്‍പര്യത്തിനും പക്ഷപാതത്തിനും ബന്ധങ്ങള്‍ പുലര്‍ത്തുന്ന വര്‍ത്തമാനകാല സമൂഹ കാഴ്ചപ്പാട് മാറേണ്ടതുണ്ടന്നും മതസംഘടനകള്‍ പരസ്പരം പുലര്‍ത്തുന്ന ബന്ധം സദൃഢമാക്കുന്നതോടപ്പം അകല്‍ച്ചയ്ക്ക് ഇടവരുത്തുന്ന നയപരിപാടികള്‍ പരമാവധി ഒഴിവാക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇത്തരത്തിലുള്ള ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്.
താല്‍ക്കാലിക ലാഭത്തിന് വേണ്ടി വര്‍ഗീയതയെ ഉപയോഗപ്പെടുത്തുന്നത് മതേതരകക്ഷികള്‍ക്ക് വന്‍ അപകടമാണെന്നും ഇത് വളരുന്ന തലമുറകളെ അനാഥത്വത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും ചെന്നെത്തിക്കുമെന്ന് ആശങ്കപ്പെടുന്നതായും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാശിം ഹദ്ദാദ് തങ്ങള്‍, ജനറല്‍ കണ്‍വീനര്‍ ഡോ. ഖാസിമുല്‍ ഖാസിമി, ജനറല്‍ സെക്രട്ടറി മുഫ്തി മുഹമ്മദ് മൗലവി, കണ്‍വീനര്‍ അഡ്വ. എന്‍ കെ മജീദ്, ഓര്‍ഗനൈസര്‍ ശംസുദ്ദീന്‍ ഖാസിമി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















