Kerala

ഉലമാ സംയുക്ത സമിതി സംഘടിപ്പിക്കുന്ന രാജ്ഭവൻ മാർച്ചും രാപ്പകൽ സമരവും വിജയിപ്പിക്കുക: ജംഇയ്യത്തുൽ ഉലമാ ഏ ഹിന്ദ്

ഇന്ത്യാ മഹാരാജ്യത്തെ മതേതരത്വത്തെയും സാഹോദര്യത്തെയും തകർത്തെറിഞ്ഞ് മതത്തിന്റെ പേരിൽ രാജ്യനിവാസികൾക്കിടയിൽ വിദ്വേഷം വളർത്തി മുതലെടുപ്പ് നടത്താനുള്ള വർഗീയ ശക്തികളുടെ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്.

ഉലമാ സംയുക്ത സമിതി സംഘടിപ്പിക്കുന്ന രാജ്ഭവൻ മാർച്ചും രാപ്പകൽ സമരവും വിജയിപ്പിക്കുക: ജംഇയ്യത്തുൽ ഉലമാ ഏ ഹിന്ദ്
X

ഓച്ചിറ: എൻആർസി, സിഎഎ പോലെയുള്ള കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഉലമ സംയുക്ത സമിതി 6, 7 തീയതികളിൽ സംഘടിപ്പിക്കുന്ന രാജ്ഭവൻ മാർച്ചും രാപകൽ സമരവും വിജയിപ്പിക്കണമെന്ന് ജംഇയത്ത് ഉലമാ ഏ ഹിന്ദ് കേരള സ്റ്റേറ്റ് പ്രസിഡന്റ് മൗലാനാ ഇസ്ഹാഖ് ഖാസിമി അഭ്യർത്ഥിച്ചു.

ഇന്ത്യാ മഹാരാജ്യത്തെ മതേതരത്വത്തെയും സാഹോദര്യത്തെയും തകർത്തെറിഞ്ഞ് മതത്തിന്റെ പേരിൽ രാജ്യനിവാസികൾക്കിടയിൽ വിദ്വേഷം വളർത്തി മുതലെടുപ്പ് നടത്താനുള്ള വർഗീയ ശക്തികളുടെ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ പ്രതിരോധം തീർത്ത് വിജയം വരിച്ച മുൻഗാമികളായ പണ്ഡിത മഹത്തുക്കളുടെ പാത പിന്തുടർന്ന് രാജ്യത്തിന്റെ നന്മയും സാഹോദര്യവും വീണ്ടെടുക്കാൻ സമകാലിക പണ്ഡിത സമൂഹം രംഗപ്രവേശനം ചെയ്തിരിക്കുന്നു.

അതിന്റെ നാന്ദി കുറിച്ചു കൊണ്ട് നടക്കുന്ന രാജ് ഭവൻ മാർച്ചും രാപകൽ സമരവും വിജയിപ്പിക്കാൻ എല്ലാ പണ്ഡിതരുടെയും സജീവ പങ്കാളിത്തം ഉണ്ടാകണമെന്ന് മൗലാനാ ഇസ്ഹാഖ് ഖാസിമി ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it