പ്രളയബാധിതര്‍ക്ക് 40 വീടുകളുടെ താക്കോല്‍ദാനം മൗലാനാ അര്‍ഷദ് മദനി നിര്‍വഹിക്കും
പ്രളയബാധിതര്‍ക്കായി ജംഇയ്യത്ത് മൈസൂര്‍ ഘടകം വയനാട്ടില്‍ നിര്‍മ്മിച്ചു നല്‍കുന്ന 66 വീടുകളില്‍ ആദ്യത്തെ 40 വീടുകളുടെ താക്കോല്‍ദാനത്തിനാണ് മൗലാന എത്തുന്നത്. കൂടാതെ കേരളത്തില്‍ 90 ഓളം വീടുകളുടെ അറ്റകുറ്റപണികളും സംഘടന പൂര്‍ത്തീകരിച്ചിട്ടുണ്ട്.

കണ്ണൂര്‍: ജംഇയ്യത്ത് ഉലമായെ ഹിന്ദ് ദേശീയ അധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി തളിപ്പറമ്പില്‍ എത്തുന്നു. പ്രളയബാധിതര്‍ക്കായി ജംഇയ്യത്ത് മൈസൂര്‍ ഘടകം വയനാട്ടില്‍ നിര്‍മ്മിച്ചു നല്‍കുന്ന 66 വീടുകളില്‍ ആദ്യത്തെ 40 വീടുകളുടെ താക്കോല്‍ദാനത്തിനാണ് മൗലാന എത്തുന്നത്. കൂടാതെ കേരളത്തില്‍ 90 ഓളം വീടുകളുടെ അറ്റകുറ്റപണികളും സംഘടന പൂര്‍ത്തീകരിച്ചിട്ടുണ്ട്. ആലുവ, ഇടുക്കി, വയനാട്, ചെങ്ങന്നൂര്‍, പന്തളം, ആലപ്പുഴ, നിലമ്പൂര്‍ ഉള്‍പ്പെടെയുളള പ്രദേശങ്ങളിലാണ് സംഘടന വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ദേശീയ തലത്തില്‍ അര്‍ഷദ് മദനി നേതൃത്വം കൊടുക്കുന്ന ജംഇയ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. ജാതി മത ഭേദമന്യേ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ നിരപരാധികളായി ജയില്‍വാസമനുഭവിക്കുന്നവരുടെ നിരവധി കേസുകളും സംഘടന നടത്തി വരുന്നുണ്ട്.
സ്വാതന്ത്ര്യ സമര സേനാനിയും ലോകോത്തര പണ്ഡിതനുമായ മൗലാനാ ഹുസൈന്‍ അഹ്മദ് മദനിയുടെ പുത്രനായ അര്‍ഷദ് മദനി ഇതിനു മുന്‍പും പല തവണ കേരളത്തില്‍ വന്നിട്ടുണ്ടെങ്കിലും, നൂറാം വാര്‍ഷിക വേളയിലെ ദേശീയ അധ്യക്ഷന്റെ സന്ദര്‍ശനം അവിസ്മരണീയമാക്കാനാണ് സംഘാടകരുടെ തീരുമാനം. 27ന് വൈകിട്ട് അദ്ദേഹം സദസ്സിനെ അഭിമുഖീകരിക്കും. കേരളത്തിനു പുറമെ കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും എന്ന് സംഘാടകര്‍ അറിയിച്ചു.
RELATED STORIES
രാഹുല്‍ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMT