Kerala

മഞ്ചേരിയെ കണ്ണീരിലാഴ്ത്തി ജലീല്‍ എന്ന പട്ടാളം കുഞ്ഞാന്റെ മരണം

ആക്രമണ വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് ഇന്നലെ രാത്രിതന്നെ കിഴക്കേത്തലയില്‍ തടിച്ചു കൂടിയത്. ജീവന്‍ തിരിച്ചുകിട്ടാന്‍ പ്രാര്‍ഥനയോടെ അവര്‍ കാത്തിരുന്നെങ്കിലും കുഞ്ഞാന്‍ ദാരുണമായ വിധിക്ക് കീഴടങ്ങി.

മഞ്ചേരിയെ കണ്ണീരിലാഴ്ത്തി ജലീല്‍ എന്ന പട്ടാളം കുഞ്ഞാന്റെ മരണം
X

മഞ്ചേരി: നഗരസഭാ കൗണ്‍സില4 തലാപ്പില്‍ ജലീല്‍ എന്ന പട്ടാളം കുഞ്ഞാന്റെ മരണം മഞ്ചേരിയെ കണ്ണീരിലാഴ്ത്തി. മഞ്ചേരി കിഴക്കേത്തല 16ാം വാ4ഡിലെ മുസ്‌ലിം ലീഗ് കൗണ്‍സിലറായ കുഞ്ഞാന്‍ ഏറെ ജനകീയനാണ്. രാഷ്ട്രീയ കക്ഷി വ്യത്യാസമില്ലാതെ ഏവരേയും സഹായിക്കാന്‍ ഓടിയെത്തുന്ന വ്യക്തിയായിരുന്നു കുഞ്ഞാന്‍. കിഴക്കേത്തല പ്രദേശത്തെ ജനകീയനായ നേതാവിനെയാണ് ആക്രമിസംഘം ഇല്ലാതാക്കിയത്.

ആക്രമണ വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് ഇന്നലെ രാത്രിതന്നെ കിഴക്കേത്തലയില്‍ തടിച്ചു കൂടിയത്. ജീവന്‍ തിരിച്ചുകിട്ടാന്‍ പ്രാര്‍ഥനയോടെ അവര്‍ കാത്തിരുന്നെങ്കിലും കുഞ്ഞാന്‍ ദാരുണമായ വിധിക്ക് കീഴടങ്ങി. കൗണ്‍സിലര്‍ക്ക് നേരെ വടിവാളുകൊണ്ടാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നു. തലയിലെ ആഴത്തിലുള്ള പരിക്ക് മൂലമാണ് മരണം സംഭവിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണത്തിനുള്ള യഥാര്‍ത്ഥ കാരണം വ്യക്തമാകൂ.

ഇന്നലെ രാത്രി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞാനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മഞ്ചേരി കുട്ടിപ്പാറയില്‍ വച്ച് രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ ആക്രമിസംഘം ക്രൂരമായി വെട്ടിയത്. അദ്ദേഹം സഞ്ചരിച്ച ഇന്നോവ കാറിന് നേരെ ആക്രമണം നടത്തിയ സംഘം കുഞ്ഞാനെ വെട്ടീവീഴ്ത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.

വാഹനം പാര്‍ക്ക് ചെയ്തതു സംബന്ധിച്ച തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത് എന്നാണ് പറയപ്പെടുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ട്. തലയ്ക്ക് മാരകമായി പരിക്കേറ്റ കുഞ്ഞാനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ആക്രമണത്തിന് പിന്നിലുള്ള വരെ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ച് വരികയാണ്.

ആക്രമണത്തില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ വൈകിട്ട് നഗരത്തില്‍ പ്രകടനം നടന്ന് തൊട്ടുടനെയാണ് കുഞ്ഞാന്റെ മരണവാര്‍ത്തയെത്തുന്നത്. നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിച്ച പട്ടാളം കുഞ്ഞാന്‍ എന്ന ചെല്ലപ്പേര് ഏറെ ആസ്വദിച്ചിരുന്ന ആളായിരുന്നു കുഞ്ഞാന്‍. ആ പേരില്‍ തന്നെയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നതും. ഒരു നാടിനെ ദുഖത്തിലാഴ്ത്തിയാണ് അവരുടെ പ്രിയപ്പെട്ട കുഞ്ഞാന്‍ മരണത്തിന് കീഴടങ്ങിയത്.

Next Story

RELATED STORIES

Share it