Kerala

ഐടിഐ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം; അയല്‍വാസി അറസ്റ്റില്‍

ഐടിഐ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം; അയല്‍വാസി അറസ്റ്റില്‍
X

വിഴിഞ്ഞം: അസഭ്യവാക്കുകള്‍ പറഞ്ഞ് അപമാനിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയത സംഭവത്തില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. വെണ്ണിയൂര്‍ നെല്ലിവിള സ്വദേശിനിയായ രാജത്തിനെ (54) ആണ് വിഴിഞ്ഞം പോലിസ് അറസ്റ്റു ചെയ്തത്. വെണ്ണിയൂര്‍ നെല്ലിവിള നെടിഞ്ഞല്‍ കിഴക്കരികത്ത് വീട്ടില്‍ അജുവിന്റെയും സുനിതയുടെയും മകളായ അനുഷ(18) യെയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാജത്തിന്റെ മകന്‍ രണ്ടാം വിവാഹം ചെയ്തിരുന്നു. ഇതറിഞ്ഞ് മകന്റെ ആദ്യ ഭാര്യ ഇവിടെ എത്തി. മരിച്ച അനുഷയുടെ വീട്ടുവളപ്പിലൂടെ കയറിയാണ് ഇവര്‍ രാജത്തിന്റെ വീടിനടുത്തിയതെന്ന് ആരോപിച്ചായിരുന്നു അനുഷയെ രാജം അസഭ്യം പറഞ്ഞത്. ഇതില്‍ മനംനൊന്ത അനുഷ വിടിന്റെ ഒന്നാം നിലയില്‍ കയറി മുറിയടച്ച് തൂങ്ങിമരിക്കുകയായിരുവെന്ന് വിഴിഞ്ഞം പോലിസ് പറഞ്ഞു.

അനുഷ ധനുവച്ചപുരം ഐടിഐയില്‍ ഒന്നാം വര്‍ഷ ക്ലാസില്‍ പ്രവേശനം നേടിയിരുന്നു. പ്രതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തുവെന്ന് വിഴിഞ്ഞം പോലിസ് അറിയിച്ചു എസ്.എച്ച്.ഒ. ആര്‍. പ്രകാശ്, എസ്.ഐ. ദിനേശ്, എസ്.സി.പി.ഒ സാബു, വിനയകുമാര്‍, സുജിത എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്യുമെന്നും പോലിസ് പറഞ്ഞു.



Next Story

RELATED STORIES

Share it