ഗവര്‍ണര്‍ക്ക് നല്ലത് മോഹന്‍ ഭാഗവതിന്റെ ഉപമേധാവിയാകുന്നത്: എംവി ജയരാജന്‍
ആര്‍എസ്എസ് മേധാവിയെ രഹസ്യമായി കണ്ടതിലൂടെ ഗവര്‍ണറുടെ നയം വ്യക്തമായി. പ്രോട്ടോകോള്‍ ലംഘിച്ച് പ്രാദേശിക ആര്‍എസ്എസ് നേതാവിന്റെ വീട്ടിലായിരുന്നു സന്ദര്‍ശനം. ചരിത്ര കോണ്‍ഗ്രസിലും പ്രോട്ടോകള്‍ ലംഘിച്ചത് ഗവര്‍ണറാണെന്നും എം വി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.

കണ്ണൂര്‍: ഗവര്‍ണര്‍ക്ക് നല്ലത് മോഹന്‍ ഭാഗവതിന്റെ ഉപമേധാവിയാകുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ആര്‍എസ്എസ് മേധാവിയെ രഹസ്യമായി കണ്ടതിലൂടെ ഗവര്‍ണറുടെ നയം വ്യക്തമായി. പ്രോട്ടോകോള്‍ ലംഘിച്ച് പ്രാദേശിക ആര്‍എസ്എസ് നേതാവിന്റെ വീട്ടിലായിരുന്നു സന്ദര്‍ശനം.
ചരിത്ര കോണ്‍ഗ്രസിലും പ്രോട്ടോകള്‍ ലംഘിച്ചത് ഗവര്‍ണറാണെന്നും എം വി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. ആര്‍എസ്എസ്സിനായി വാര്‍ത്താ സമ്മേളനം നടത്തുന്നു. കയ്യിലുള്ള തെളിവുകളെല്ലാം ഗവര്‍ണര്‍ പുറത്തുവിടട്ടെ. ബില്ലില്‍ ഒപ്പിടില്ലെന്ന് പറയുന്നത് അല്‍പത്തരമാണെന്നും ഇത്തരം വാദം മനോരോഗമാണെന്നും എം വി ജയരാജന്‍ ആരോപിച്ചു.
അതേസമയം, സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ കൂടുതല്‍ വിമര്‍ശനങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നിയമത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിയില്ല. ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സ്വാഭാവികമായും കേസെടുക്കേണ്ടതാണ്. മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ നാളെ പുറത്തുവിടുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
RELATED STORIES
ഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTകാനഡയിലുള്ള ഇന്ത്യക്കാര്ക്ക് അതീവ ജാഗ്രതാ നിര്ദേശം
20 Sep 2023 11:39 AM GMTപൈലറ്റുമാരുടെ കൂട്ടരാജി; 700 ഓളം സര്വീസുകള് റദ്ദാക്കേണ്ടി വരുമെന്ന്...
20 Sep 2023 10:46 AM GMTവനിത സംവരണ ബില്ല്; ലോക്സഭയില് ചര്ച്ച തുടങ്ങി
20 Sep 2023 6:24 AM GMTപുതിയ പാര്ലിമെന്റില് ആദ്യ ബില് വനിതാസംവരണം; പ്രാബല്യത്തില് വരിക...
19 Sep 2023 10:08 AM GMTകനേഡിയന് നയതന്ത്രജ്ഞനെ ഇന്ത്യ പുറത്താക്കി; അഞ്ചുദിവസത്തിനകം...
19 Sep 2023 7:41 AM GMT