Kerala

ഐഎസ്എല്‍: ബ്ലാസ്റ്റേഴ്‌സിന്റെ നാണം കെട്ട മടക്കത്തിനു പിന്നാലെ ക്ലബ്ബ് സി ഇ ഒ പടിയിറങ്ങി;വിരേന്‍ ഡിസില്‍വ പുതിയ സിഇഒ

.ഐഎസ്എല്‍ ആദ്യ രണ്ടു സീസണിലും ബ്ലാസ്‌റ്റേഴ്‌സിന്റെ സി ഇ ഒ ആയിരുന്നു. വിരേന്‍ ഡിസില്‍വ. ഈ സമയത്ത് ടിം മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്.പിന്നീട് സി ഇ ഒ സ്ഥാനത്ത് നിന്നും മാറിയെങ്കിലും ടീമിന് അദ്ദേഹം പിന്തുണ നല്‍കിയിരുന്നു.ആദ്യ സീസണിലും മൂന്നാം സീസണിലും ബ്ലാസ്‌റ്റേഴസ് ഫൈനലില്‍ എത്തിയിരുന്നു.

ഐഎസ്എല്‍: ബ്ലാസ്റ്റേഴ്‌സിന്റെ നാണം കെട്ട മടക്കത്തിനു പിന്നാലെ ക്ലബ്ബ് സി ഇ ഒ പടിയിറങ്ങി;വിരേന്‍ ഡിസില്‍വ പുതിയ സിഇഒ
X

കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണില്‍ ദയനീയ പരാജയത്തെ തുടന്ന് പ്ലേ ഓഫ് കാണാതെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായതിനു പിന്നാലെ ടീമിന്റെ സി ഇ ഒ ആയിരുന്ന വരുണ്‍ ത്രിപുരനേനി ടീമിനോട് വിട പറഞ്ഞു.വിരേന്‍ ഡിസില്‍വയാണ് പുതിയ സിഇഒ.ഗ്രാസ് റൂട്ട് ലെവല്‍ ഫുട്‌ബോള്‍ വികസനം എന്ന അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അതിനനസുരച്ചിള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സി ഇ ഒ സ്ഥാനത്ത് നിന്നും വരുണ്‍ ത്രിപുരനേനി പിന്മാറുന്നതെന്നാണ് ക്ലബ് മാനേജ്‌മെന്റിന്റെ വിശദീകരണം. പുതിയ സിഇഒ ആയി വിരേന്‍ ഡി സില്‍വയെ നിയോഗിച്ചതായും ക്ലബ് അധികൃതര്‍ അറിയിച്ചു.ഐഎസ്എല്‍ ആദ്യ രണ്ടു സീസണിലും ബ്ലാസ്‌റ്റേഴ്‌സിന്റെ സി ഇ ഒ ആയിരുന്നു. വിരേന്‍ ഡിസില്‍വ. ഈ സമയത്ത് ടിം മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്.പിന്നീട് സി ഇ ഒ സ്ഥാനത്ത് നിന്നും മാറിയെങ്കിലും ടീമിന് അദ്ദേഹം പിന്തുണ നല്‍കിയിരുന്നു.ആദ്യ സീസണിലും മൂന്നാം സീസണിലും ബ്ലാസ്‌റ്റേഴസ് ഫൈനലില്‍ എത്തിയിരുന്നു. എന്നാല്‍ ഈ സീസണില്‍ കോച്ച് ഡേവിഡ് ജെയിംസിന്റെ കീഴില്‍ കിരീട പ്രതീക്ഷയുമായെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്.

ഉദ്ഘാടന മല്‍സരത്തില്‍ ചിരവൈരികളായ എടികെ കല്‍ക്കത്തയ്‌ക്കെതിരെ വിജയത്തോടെ തുടങ്ങി ഈ പ്രതീക്ഷ വാനോളം ഉയര്‍ത്തിയെങ്കിലും തുടര്‍ന്നങ്ങോട്ട് തോല്‍വികളും സമനിലകളും മാത്രമായി ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടില്‍. ഒടുവില്‍ കോച്ച് ഡേവിഡ് ജെയിംസുമായുള്ള കരാറില്‍ നിന്നും ടീം മാനേജ്മന്റെ് പിന്മാറി. ഇതിനു പിന്നാലെ ടീമിലെ മലയാളി സ്‌ട്രൈക്കര്‍ സി കെ വിനീതിനെയും ടീം കൈവിട്ടു.തുടര്‍ന്ന് ടീമിന്റെ പുതിയ പരീശീലകനായി വിന്‍ഗാദ എത്തി. ഇദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ ഒടുവില്‍ 16 മല്‍സരങ്ങള്‍ക്കു ശേഷം ചെന്നൈയ്‌ക്കെതിരെ രണ്ടാം വിജയം നേടിയെങ്കിലും ആ സമയത്ത് പ്ലേ ഓഫ് സാധ്യതയെല്ലാം അസ്തമിച്ച് ടീം പുറത്താകലില്‍ എത്തിയിരുന്നു.ഇതിനു ശേഷം നടന്ന അവസാന രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ തോല്‍വിയും ഇന്നലെ നോര്‍ത്ത് ഈസ്റ്റിനോട് സമനിലയും വഴങ്ങിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണില്‍ നിന്നും പിന്‍വാങ്ങുന്നത്.18 മല്‍സരങ്ങളില്‍ നിന്നായി ഏഴു തോല്‍വിയും ഒമ്പതു സമനിലയും രണ്ടു വിജയവും ഉള്‍പ്പെടെ 15 പോയിന്റുമായി 10 ടീമുകളില്‍ ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എല്ലിനു ശേഷം നടക്കുന്ന സൂപ്പര്‍ കപ്പിനുള്ള ടീമിന്റെ പ്രവേശനവും ത്രിശങ്കുവിലാണ്. മല്‍സരിച്ചു ജെയിച്ചാല്‍ മാത്രമാണ് ടീമിന്റെ സൂപ്പര്‍ കപ്പ് പ്രവേശന സാധ്യതയെന്നാണ് വിവരം. പുതിയ സിഇഒയുടെ വരവോടെ ടീമില്‍ അടിമുടി അഴിച്ചു പണിയുണ്ടാകുമെന്ന സൂചനയാണ് ക്ലബ്ബ് അധികൃതരില്‍ നിന്നും ലഭിക്കുന്നത്.

Next Story

RELATED STORIES

Share it