Kerala

ഐഎസ്എല്‍: ഇനി ഫുട്‌ബോള്‍ ആരവത്തിന്റെ നാളുകള്‍;എടികെക്കെതിരെ ബ്ലാസ്റ്റേഴ്‌സ് നാളെ കളത്തില്‍

നാളെ വൈകുന്നേരം കേരളം 7.30 ന് നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും എടികെ കല്‍ക്കത്തയും തമ്മില്‍ ഏറ്റുമുട്ടും.കഴിഞ്ഞ തവണയും ഇരുടീമുകളും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം. അന്ന് ബ്ലാസ്റ്റേഴ്സ് ആദ്യമായി എടികെയെ തോല്‍പ്പിച്ചിരുന്നു.സീസണില്‍ ബ്ലാസ്റ്റേഴ്സ് ആകെ ജയിച്ച രണ്ടു കളികളിലൊന്നായിരുന്നു അത്. എന്നാല്‍ പിന്നീട് അങ്ങോട്ട് തുടരെ തുടരെ മല്‍സരങ്ങള്‍ തോറ്റ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനം കൊണ്ടു തൃപ്തിപ്പെട്ട് മടങ്ങുകയായിരുന്നു.എന്നാല്‍ അന്നത്തെ തോല്‍വികള്‍ക്ക് ഇക്കുറി പ്രതികാരം ചെയ്ത് ബ്ലാസ്‌റ്റേഴ്‌സ് നാളെ മുതല്‍ കളം നിറയുമെന്ന് പ്രതീക്ഷയിലാണ് കാണികള്‍

ഐഎസ്എല്‍: ഇനി ഫുട്‌ബോള്‍ ആരവത്തിന്റെ നാളുകള്‍;എടികെക്കെതിരെ ബ്ലാസ്റ്റേഴ്‌സ് നാളെ കളത്തില്‍
X

കൊച്ചി: ഇന്ത്യന്‍ സൂപ്പന്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് നാളെ കൊച്ചിയില്‍ തുടക്കം. ഇനി അഞ്ചു മാസക്കാലം കാല്‍പന്തിന്റെ ആരവങ്ങളാല്‍ കേരളവും കൊച്ചിയും നിറയും.നാളെ വൈകുന്നേരം 7.30 ന് നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും എടികെ കല്‍ക്കത്തയും തമ്മില്‍ ഏറ്റുമുട്ടും.കഴിഞ്ഞ തവണയും ഇരുടീമുകളും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം. അന്ന് ബ്ലാസ്റ്റേഴ്സ് ആദ്യമായി എടികെയെ തോല്‍പ്പിച്ചു. സീസണില്‍ ബ്ലാസ്റ്റേഴ്സ് ആകെ ജയിച്ച രണ്ടു കളികളിലൊന്നായിരുന്നു അത്. എന്നാല്‍ പിന്നീട് അങ്ങോട്ട് തുടരെ തുടരെ മല്‍സരങ്ങള്‍ തോറ്റ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനം കൊണ്ടു തൃപ്തിപ്പെട്ട് മടങ്ങുകയായിരുന്നു.എന്നാല്‍ അന്നത്തെ തോല്‍വികള്‍ക്ക് ഇക്കുറി പ്രതികാരം ചെയ്ത് ബ്ലാസ്‌റ്റേഴ്‌സ് നാളെ മുതല്‍ കളം നിറയുമെന്ന് പ്രതീക്ഷയിലാണ് കാണികള്‍. മികച്ച താരനിരയും അനുഭവ സമ്പന്നനായ കോച്ചിന്റെ സാനിധ്യവും ഇക്കുറി മല്‍സര ഫലം മാറ്റി മറിക്കുമെന്ന കണക്കുകൂട്ടലിലാണ് ആരാധര്‍.അതു കൊണ്ടു തന്നെ ഇന്ന് ജയത്തോടെ തന്നെ ബ്ലാസ്റ്റേഴ്‌സ് തുടങ്ങുമെന്നാണ് ആരാധകരും മാനേജ്‌മെന്റും കരുതുന്നത്.

ആറാം സീസണിലെത്തുമ്പോള്‍ അടിമുടി മാറ്റങ്ങളോടെ പുതു ടീമായി ബ്ലാസ്റ്റേഴ്സ് മാറിയിരിക്കുന്നു. ആരാധകരുടെ മനസറിഞ്ഞുള്ള മാറ്റം. ഈ മാറ്റം കളത്തിലും കാണാന്‍ കേരളം കാത്തിരിക്കുന്നു. യുഎഇയിലെ പ്രീസീസണ്‍ റദ്ദാക്കേണ്ടി വന്നതിനാല്‍ കൊച്ചിയില്‍ തന്നെയാണ് ടീം മുന്നൊരുക്കം നടത്തിയത്. അഞ്ചോളം സന്നാഹ മല്‍സരങ്ങള്‍ കളിച്ചു. റിയല്‍ കാശ്മീര്‍ എഫ്‌സിയോട് മാത്രമാണ് തോറ്റത്. നോര്‍ത്ത് ഈസ്റ്റിനെ ആദ്യമായി പ്ലേഓഫിലെത്തിച്ച മികവുമായാണ് ഡച്ചുകാരനായ എല്‍ക്കോ ഷട്ടോരി ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ പരിശീന കുപ്പായം ഏറ്റെടുത്തിരിക്കുന്നത്.ഒഗ്ബച്ചെ അടക്കം ടീമിലുണ്ടായിരുന്ന ഒരുപിടി മികച്ച താരങ്ങളെയും ഷട്ടോറി കൂടെ കൂട്ടി. കഴിഞ്ഞ സീസണില്‍ കളിച്ച വിദേശ താരങ്ങള്‍ ആരും നിലവിലെ ടീമിലില്ല. പോയ സീസണില്‍ വടക്ക് കിഴക്ക് ടീമിനായി 12 ഗോളുകള്‍ നേടിയ നായകന്‍ ഒഗ്ബച്ചെ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ഗോള്‍ ആയുധം. കാമറൂണ്‍ താരം മെസി ബൗളി ആയിരിക്കും കൂട്ടിന്. ജിയാനി സുയിവര്‍ലൂണും ജെയ്റോ റോഡിഗ്രസുമാണ് പ്രതിരോധത്തിലെ കരുത്ത്. ഇവര്‍ക്ക് കൂട്ടായി രാജു ഗെയ്ക്വാദും എത്തും.ഇന്ത്യയുടെ സൗഹൃദ മല്‍സരത്തിനിടെ പരിക്കേറ്റ സന്ദേശ് ജിങ്കന്റെ അഭാവം ടീമിനെ എങ്ങനെ ബാധിക്കുമെന്നും കാത്തിരുന്നു കാണണം. മുഹമ്മദ് റാക്കിപ്പ്, ലാല്‍റുവത്താര, ജെസെല്‍ കര്‍നെയ്റോ, അബ്ദുല്‍ ഹക്കു, പ്രീതം കുമാര്‍ സിങ് എന്നിവരാണ് പ്രതിരോധ നിരയിലെ മറ്റു താരങ്ങള്‍.

മിഡ്ഫീല്‍ഡില്‍ സെനഗല്‍ താരം മൊഹമദു നിങിനായിരിക്കും നേതൃത്വ ചുമതല. സെര്‍ജിയോ സിഡോന്‍ച, സഹല്‍ അബ്ദുല്‍ സമദ്, ഹളിചരണ്‍ നര്‍സാരി, ഡാരെന്‍ കല്‍ഡെയ്റ, സെയ്ത്യസെന്‍ സിങ്, കെ പി രാഹുല്‍, ജീക്സണ്‍ സിങ്, സാമുവല്‍ ലാല്‍മുവന്‍പ്യൂയ, കെ പ്രശാന്ത് എന്നിവരാണ് മധ്യനിരയിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആയുധങ്ങള്‍.ഗോള്‍കീപ്പര്‍മാരില്‍ മൂന്നു പേരും ടീമില്‍ പുതുമുഖങ്ങളാണ്. ബിലാല്‍ ഖാന്‍, ടി പി രഹനേഷ്, ഷിബിന്‍രാജ്. ബ്ലാസ്റ്റേഴ്സിന് സമാനമാണ് എടികെയുടെ കഴിഞ്ഞ രണ്ടു സീസണുകളിലെ പ്രകടനം. രണ്ടു തവണയും പ്ലേഓഫ് കാണാതെ പുറത്തായി. കരുത്ത് വീണ്ടെടുക്കാന്‍ മുമ്പ് കിരീടം നേടിക്കൊടുത്ത കോച്ച് അന്റോണിയോ ലോപ്പസ് ഹബ്ബാസിനെ മാനേജ്‌മെന്റ് തിരികെ വിളിച്ചു. ഫിജിയന്‍ സ്ട്രൈക്കര്‍ റോയ് കൃഷ്ണയാണ് എടികെയുടെ വലിയ പ്രതീക്ഷകളിലൊന്ന്. സസ്പെന്‍ഷന്‍ നിലനില്‍ക്കുന്നതിനാല്‍ മലയാളി താരങ്ങളായ അനസ് എടത്തൊടികയ്ക്കും ജോബി ജസ്റ്റിനും ഇന്ന് എടികെയ്ക്ക് വേണ്ടി കളിക്കാനാവില്ലെന്നാണ് അറിയുന്നത്.

Next Story

RELATED STORIES

Share it