Kerala

ഇരിട്ടി നഗരസഭ: സിപിഎം ഭരണസമിതിക്കെതിരേ യുഡിഎഫിന്റെ അവിശ്വാസം

യുഡിഎഫിലെ മുസ്‌ലിംലീഗ് അംഗമായിരുന്ന എം പി അബ്ദുര്‍റഹ്്മാനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തിനു വോട്ട് ചെയ്യാനാവില്ല.

ഇരിട്ടി നഗരസഭ: സിപിഎം ഭരണസമിതിക്കെതിരേ യുഡിഎഫിന്റെ അവിശ്വാസം
X

കണ്ണൂര്‍: സിപിഎം ഭരിക്കുന്ന ഇരിട്ടി നഗരസഭാ ഭരണസമിതിക്കെതിരേ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. യുഡിഎഫ് കൗണ്‍സിലര്‍മാരായ 14 പേര്‍ ചേര്‍ന്നാണ് കോഴിക്കോട്ടെ നഗരകാര്യ വകുപ്പ് റീജ്യനല്‍ ജോയിന്റ് ഡയറക്ടര്‍ കെ സി വിനയ കുമാറിനു അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. യുഡിഎഫ്-15, എല്‍ഡിഎഫ്-13, ബിജെപി-5 എന്നിവങ്ങനെയായിരുന്നു കക്ഷിനില. എന്നാല്‍, യുഡിഎഫിലെ മുസ്‌ലിംലീഗ് അംഗമായിരുന്ന എം പി അബ്ദുര്‍റഹ്്മാനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തിനു വോട്ട് ചെയ്യാനാവില്ല. 2015ലെ ഇരിട്ടി നഗരസഭ തിതരഞ്ഞടുപ്പില്‍ യുഡിഎഫില്‍നിന്ന് മല്‍സരിച്ച് ജയിക്കുകയും നവംബര്‍ 18ന് നടന്ന നഗരസഭ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പുകളില്‍ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി പുറപ്പെടുവിച്ച വിപ്പ് ലംഘിച്ച് മറ്റ് രണ്ടംഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് അബ്്ദുര്‍റഹ്മാന്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെ ഭരണം എല്‍ഡിഎഫിനു ലഭിച്ചിരുന്നു. ലീഗിലെ ഗ്രൂപ്പു വഴക്കാണ് ഭരണനഷ്ടത്തിനു കാരണമായത്. തുടര്‍ന്ന് എം പി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിം ലീഗ് അംഗത്വം ഉപേക്ഷിക്കുകയും എല്‍ഡിഎഫില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു.

വിപ്പ് ലംഘിച്ച് കൂറുമാറിയ നടപടികള്‍ക്കെതിരേ സി മുഹമ്മദലി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയത്. 2017 ജൂലൈ 5 മുതല്‍ ആറു വര്‍ഷത്തേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മല്‍സരിക്കുന്നതില്‍ നിന്നാണ് അബ്്ദുര്‍റഹ്്മാന് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ, സിപിഎമ്മിലെ പി പി അശോകാന്‍ ചെയര്‍മാനായി മൂന്നര വര്‍ഷം ഭരിച്ച എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. നോട്ടീസ് ലഭിച്ച് 14 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ നഗരഭരണം എല്‍ഡിഎഫിനു നഷ്ടപ്പെടും. അബ്്ദുര്‍റഹ്്മാന്‍ അയോഗ്യനായതിനാല്‍ കക്ഷിനില യുഡിഎഫ്-14, എല്‍ഡിഎഫ്-13, ബിജെപി 5 എന്നിങ്ങനെയായി മാറി.

ഏക കോണ്‍ഗ്രസ് വിമതന്റെ പിന്തുണയില്‍ ഇടതുപക്ഷം ഭരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷനിലും യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ്. ഗ്രൂപ്പുതര്‍ക്കം കാരണം സിപിഎമ്മിനെ പിന്തുണച്ച കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷ് യുഡിഎഫിനെ പിന്തുണയ്ക്കാന്‍ ധാരണയായിട്ടുണ്ട്.






Next Story

RELATED STORIES

Share it