സംസ്ഥാനത്ത് പോലിസ് തലപ്പത്ത് അഴിച്ചുപണി
തൃശൂർ സിറ്റി പോലിസ് കമ്മീഷണർ യതീഷ് ചന്ദ്രയെ കണ്ണൂർ എസ്പിയായി നിയമിച്ചു. ആർ ആദിത്യയാണ് പുതിയ തൃശൂർ കമ്മീഷണർ.
BY SDR3 Jan 2020 4:15 PM GMT
X
SDR3 Jan 2020 4:15 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. ഡിഐജി അനൂപ് ജോണ്‍ കുരുവിളയെ ആന്റി ടെററിസ്റ്റ് വിഭാഗം മേധാവിയായി നിയമിച്ചു. ഡിഐജി നീരജ് കുമാർ ഗുപ്തയെ പോലിസ് അക്കാദമിയിൽ നിയമിച്ചു.
ജില്ലാ പോലിസ് മേധാവിമാരെയും മാറ്റി. തൃശൂർ സിറ്റി പോലിസ് കമ്മീഷണർ യതീഷ് ചന്ദ്രയെ കണ്ണൂർ എസ്പിയായി നിയമിച്ചു. ആർ ആദിത്യയാണ് പുതിയ തൃശൂർ കമ്മീഷണർ. കണ്ണൂർ എസ്പിയായ പ്രതീഷ് കുമാറിനെ പോലിസ് ആസ്ഥാനത്തേക്ക് നിയമിച്ചു. ടി നാരായണനെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണറാക്കി.
പി കെ മധുവാണ് പുതിയ ഇടുക്കി എസ്പി. ആർ കറുപ്പസ്വാമി തിരുവനന്തപുരം സിറ്റി ഡിസിപിയാകും. സക്കറിയ ജോർജ് വിമണ്‍സ് സെൽ എസ്പിയാകും. ആർ സുകേശനാണ് പുതിയ സ്പെഷ്യൽ ബ്രാഞ്ച് എസ്പി. വി എം മുഹമ്മദ് റഫീക്കിനെ കണ്‍സ്യൂമർ ഫെഡ് എംഡിയായും നിയമിച്ചു.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT