Latest News

മീഡിയ വണ്‍ റിപോര്‍ട്ടര്‍ക്കെതിരായ ആര്‍എസ്എസ് ഭീഷണി: ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളി- അന്‍സാരി ഏനാത്ത്

മീഡിയ വണ്‍ റിപോര്‍ട്ടര്‍ക്കെതിരായ ആര്‍എസ്എസ് ഭീഷണി: ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളി- അന്‍സാരി ഏനാത്ത്
X

തിരുവനന്തപുരം: മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ സാജിദ് അജ്മലിന് നേരെ ആര്‍എസ്എസ്സും ബിജെപിയും ഉയര്‍ത്തുന്ന വധഭീഷണിയും സൈബര്‍ ആക്രമണവും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഇത് ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് നേരെയുള്ള കടന്നുകയറ്റത്തെ ഒറ്റക്കെട്ടായി ചെറുക്കണം. സംഘപരിവാര താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് മീഡിയാ പ്രവര്‍ത്തകര്‍ നിലകൊള്ളണമെന്ന സ്ഥിതി ഉണ്ടാവരുത്. സത്യസന്ധമായ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്നവരെ നിശബ്ദരാക്കാമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണ്. ഇത്തരം ഭീഷണികള്‍ക്ക് വഴങ്ങിക്കൊടുക്കുന്നത് ജനാധിപത്യ മൂല്യങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാകും. സാജിദ് അജ്മലിന്റെ സുരക്ഷ ഉറപ്പാക്കാനും ഭീഷണിപ്പെടുത്തിയ കുറ്റവാളികള്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കാനും ആഭ്യന്തര വകുപ്പും പോലീസും അടിയന്തരമായി ഇടപെടണം. മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള ഇത്തരം കടന്നാക്രമണങ്ങള്‍ക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it