Latest News

സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്; തെഹ്റാന്‍-തബ്രിസ്-മഷ്ഹാദ് റൂട്ടില്‍ ഇറാന്‍ റെയില്‍ സര്‍വീസ് പുനരാരംഭിച്ചു

സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്; തെഹ്റാന്‍-തബ്രിസ്-മഷ്ഹാദ് റൂട്ടില്‍ ഇറാന്‍ റെയില്‍ സര്‍വീസ് പുനരാരംഭിച്ചു
X

തെഹ്‌റാന്‍: ആക്രമണങ്ങളെ തുടര്‍ന്ന് തടസ്സപ്പെട്ട ഇറാനിലെ റെയില്‍ സര്‍വീസുകള്‍ പുനസ്ഥാപിച്ചു. തെഹ്റാന്‍, തബ്രിസ്, മഷ്ഹാദ് എന്നിവയ്ക്കിടയിലുള്ള ട്രെയിന്‍ സര്‍വീസുകളാണ് പുനരാരംഭിച്ചത്.

മുമ്പ്, ഏപ്രില്‍ ഏഴിന് സുരക്ഷാ പ്രശ്‌നങ്ങളും ആക്രമണങ്ങളും കാരണം നിരവധി പ്രധാന റെയില്‍ റൂട്ടുകളിലെ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു.ആക്രമണങ്ങളില്‍ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അതിനുശേഷം അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ നടത്തി, ഇപ്പോള്‍ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it