പാമ്പന്‍ മാധവന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ആരോഗ്യ സംബന്ധമായ മികച്ച റിപോര്‍ട്ടിനാണ് അവാര്‍ഡ് നല്‍കുക

പാമ്പന്‍ മാധവന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: പ്രസ്‌ക്ലബിന്റെ സ്ഥാപക പ്രസിഡന്റും പ്രമുഖ പത്രപ്രവര്‍ത്തകനുമായിരുന്ന പാമ്പന്‍ മാധവന്റെ സ്മരണയ്ക്കായി പത്രപ്രവര്‍ത്തക യൂനിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പത്രപ്രവര്‍ത്തക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. ആരോഗ്യ സംബന്ധമായ മികച്ച റിപോര്‍ട്ടിനാണ് അവാര്‍ഡ് നല്‍കുക. 10000 രൂപയും ശിലാഫലകവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. 2018 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയില്‍ മലയാള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചവയാവണം. റിപോര്‍ട്ട് പ്രസിദ്ധികരിച്ച പത്രത്തിന്റെ ഒരു കോപ്പിയും മൂന്ന് ഫോട്ടോകോപ്പികളുമാണ് അയക്കേണ്ടത്. ഒരാളുടെ ഒരു എന്‍ട്രി മാത്രമേ സ്വീകരിക്കുകയുള്ളൂ. എന്‍ട്രികള്‍ മാധ്യമ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം ജൂലൈ ഒന്നുവരെ സ്വീകരിക്കും. നിബന്ധന പാലിക്കാത്തവ സ്വീകരിക്കുന്നതല്ല. വിലാസം: സെക്രട്ടറി, പ്രസ്‌ക്ലബ്, പ്രസ്‌ക്ലബ് റോഡ്, കണ്ണൂര്‍ 1. ഫോണ്‍: 04972700638.RELATED STORIES

Share it
Top