അന്താരാഷ്ട്ര വനിതാ ദിനാചരണം: എന്‍ഡബ്ല്യൂഎഫ് നിയമബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു
കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എട്ടിന് ഉച്ചതിരിഞ്ഞ് മൂന്നിന് കോട്ടക്കല്‍ വ്യാപാരഭവനില്‍ നടക്കും.

മലപ്പുറം: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി എന്‍ഡബ്ല്യുഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലും നിയമബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. 'വേണ്ടാ നമുക്കിനി ഇരകള്‍, വീഴരുത് ഇനിയിവിടെ കണ്ണുനീര്‍' എന്ന ശീര്‍ഷകത്തില്‍ നാഷണല്‍ വിമന്‍സ് ഫ്രണ്ട് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന കാംപയിന്റെ ഭാഗമായമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എട്ടിന് ഉച്ചതിരിഞ്ഞ് മൂന്നിന് കോട്ടക്കല്‍ വ്യാപാരഭവനില്‍ നടക്കും.
സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിലെല്ലാം സ്ത്രീസമൂഹം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സ്ത്രീ സുരക്ഷ ഇന്നും അപകടകരമായ നിലയിലാണെന്ന് സംസ്ഥാന പ്രസിഡന്റ് എം ഹബീബ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തിന്റെ നാനാഭാഗത്തും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വ്വേ പ്രകാരം സ്ത്രീസുരക്ഷ ഏറ്റവും അപകടകരമായ രാജ്യമാണ് ഇന്ത്യ. നാഷണല്‍ െ്രെകം റെക്കോഡ്‌സ് ബ്യൂറോയുടെ 2016ലെ കണക്ക് പ്രകാരം ലൈംഗിക പീഡനങ്ങളും ബലാല്‍സംഗങ്ങളും ഉള്‍പ്പെടെ 58,000 കേസുകളാണ് രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2012ല്‍ അത് 33,000 ആയിരുന്നു. 4 വര്‍ഷം കൊണ്ട് 25,000 കേസുകളാണ് വര്‍ധിച്ചത്. ഇത്തരം സാഹചര്യത്തില്‍ മാനസികമായും ശാരീരികമായും സ്ത്രീകളെ ശക്തിപ്പെടുത്തേണ്ടതും സ്വയം പ്രതിരോധത്തിന്റെ പാഠങ്ങള്‍ അവര്‍ സ്വായത്തമാക്കേണ്ടതും അനിവാര്യമാണെന്ന് എന്‍ഡബ്ല്യുഎഫ് കരുതുന്നതായും എം ഹബീബ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കെ ഷരീഫ (സംസ്ഥാന സമിതി അംഗം, എന്‍ഡബ്ല്യുഎഫ്), എം സൗദ (മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ്), സി കെ ഹസീന (മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ്) എന്നിവരും പങ്കെടുത്തു.
RELATED STORIES
രാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിയുടെ അയോഗ്യത: വയനാട്ടില്‍ പുതിയ തിരഞ്ഞെടുപ്പ്...
24 March 2023 10:30 AM GMTഭയപ്പെടുത്തുകയോ നിശബ്ദരാക്കുകയോ ചെയ്യില്ല; നിയമപരമായും...
24 March 2023 10:15 AM GMTരാഹുല്‍ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMT