- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അന്തര്‍ജില്ലാ ബോട്ട് സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും
വര്‍ധിപ്പിച്ച ബോട്ട് യാത്രാകൂലി കുറച്ച് പഴയ നിരക്ക് പുനസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കുന്നതാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചതിനു സമാനമായി അന്തര്‍ ജില്ലാ ബോട്ട് സര്‍വ്വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാതഗ മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. വര്‍ധിപ്പിച്ച ബോട്ട് യാത്രാകൂലി കുറച്ച് പഴയ നിരക്ക് പുനസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കുന്നതാണ്. ബോട്ടില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കുന്നതല്ല.
സംസ്ഥാന ജലഗതാഗത വകുപ്പിന് ആകെ 54 ബോട്ടുകളും 5 റെസ്‌ക്യു ബോട്ടുകളുമാണ് ഉള്ളത്. ഇതില്‍ വൈക്കം-എറണാകുളും റൂട്ടില്‍ ഓടുന്ന ബോട്ട് 3 ജില്ലകളെ ബന്ധിപ്പിക്കുന്നതായതുകൊണ്ട് അത് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നതല്ല. ആകെ 11 ബോട്ടുകള്‍ രണ്ട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് അന്തര്‍ ജില്ലാ സര്‍വ്വീസുകള്‍ നടത്തുന്നതാണ്. ബാക്കി 42 ബോട്ടുകള്‍ ജില്ലയ്ക്ക് അകത്തു തന്നെ സര്‍വ്വീസ് നടത്തുന്നതാണ്. ലോക്ഡൗണിന് മുന്‍പ് ആകെ 748 സര്‍വ്വീസുകളാണ് നടത്തികൊണ്ടിരുന്നത്. എന്നാല്‍ യാത്രാസമയം രാവിലെ 5 മണി മുതല്‍ രാത്രി 9 മണി വരെ ആക്കി പരിമിതപ്പെടുത്തിയിട്ടുള്ളതിനാല്‍ സര്‍വ്വീസുകളില്‍ നേരത്തെ നടത്തിയിരുന്ന സര്‍വ്വീസുകളെക്കാള്‍ കുറവ് വരുന്നതാണ്.
അന്തര്‍ ജില്ലാ സര്‍വ്വീസുകളായി വൈക്കത്തു നിന്നും 4, മുഹമ്മ-കുമരകം-3, കോട്ടയം-ആലപ്പുഴ-3, കണ്ണൂര്‍-കാസര്‍കോഡ്- 1 എന്നിങ്ങനെ ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നതാണ്. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടതുമാണ്. ഹോട്ട് സ്‌പോട്ടുകള്‍, കണ്ടെയ്ന്‍മെന്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യാന്‍ അനുവദിക്കുന്നതല്ല. എല്ലാ സുരക്ഷ നടപടികളും ഉറപ്പുവരുത്താന്‍ സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















