- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്‌ലിം ലീഗ് നിലപാട് പുനപ്പരിശോധിക്കണമെന്ന് ഐഎന്‍എല്‍
സാമുദായിക രാഷട്രീയത്തിന്റെ മേല്‍ക്കുപ്പായമുപേക്ഷിച്ച് വിശാലമായ ഇടത്പക്ഷ മതനിരപേക്ഷ ചേരിയോടൊപ്പം നില്‍ക്കാന്‍ മുസ്‌ലിംലീഗ് തയ്യാറാകണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
കോഴിക്കോട്: അന്ധമായ ഇടത്പക്ഷ വിരോധത്തിന്റെ നിഷേധ രാഷ്ടീയം മുസ്‌ലിംലീഗ് പുനപ്പരിശോധിക്കണമെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടരിയേറ്റ്. സാമുദായിക രാഷട്രീയത്തിന്റെ മേല്‍ക്കുപ്പായമുപേക്ഷിച്ച് വിശാലമായ ഇടത്പക്ഷ മതനിരപേക്ഷ ചേരിയോടൊപ്പം നില്‍ക്കാന്‍ മുസ്‌ലിംലീഗ് തയ്യാറാകണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇടത്പക്ഷ പ്രസ്ഥാനത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്ന മുസ്‌ലിംലീഗ് സംസ്ഥാനധ്യക്ഷന്റെ നിലപാട് ശരിയായ ദിശയിലേക്കുള്ള ചുണ്ടു പലകയാണ്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കൂച്ചുവിലങ്ങുകള്‍ നിര്‍ദ്ദോഷമായ ഭാഷാപ്രയോഗങ്ങളെപ്പോലും വേട്ടയാടുന്ന അത്യന്തം അപകടകരമായ സാഹചര്യത്തില്‍ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിച്ചേ മതിയാകൂ. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പഠിക്കുന്ന കോണ്‍ഗ്രസ്സില്‍ നിന്ന് രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഒന്നും പ്രതീക്ഷിക്കാനില്ലെന്ന യാഥാര്‍ത്ഥ്യം മുസ്‌ലിംലീഗ് തിരിച്ചറിയണമെന്നും സെക്രട്ടരിയേറ്റ് അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് പ്രഫ. എ പി അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്റ്റ് ഒമ്പത് മുതല്‍ ആറു മാസം നീണ്ടു നില്‍ക്കുന്ന മതേതര കാംപയിന്‍ നടത്താന്‍ യോഗം തീരുമാനിച്ചു. സി പി നാസര്‍കോയ തങ്ങള്‍, എന്‍ കെ അബ്ദുല്‍ അസീസ്, കെ പി ഇസ്മായീല്‍, ബഷീര്‍ ബഡേരി, ഒ പി ഐ കോയ, എം എ കുഞ്ഞബ്ദുല്ല,എം കെ ഹാജി, ബഷീര്‍ അഹമ്മദ്, ശര്‍മ്മദ് ഖാന്‍ ,അഡ്വ.ഒ കെ തങ്ങള്‍, സി എഛ് മുസ്തഫ, ടി എം ഇസ്മായീല്‍ ,മുഹമ്മൂദ് പറക്കാട്ട്, സുധീര്‍ കോയ, എ എല്‍ എം കാസിം, എം കെ അബൂബക്കര്‍ ഹാജി ഒ പി റഷീദ്, ഇസി മുഹമ്മദ്, പിപി സുബൈര്‍, ഷരീഫ് കൊളവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
RELATED STORIES
ഗസ: മധ്യസ്ഥ ശ്രമങ്ങള്‍ മരവിപ്പിച്ചെന്ന് ഖത്തര്‍
9 Nov 2024 8:12 PM GMTവിദ്യാര്‍ഥികള്‍ക്കുള്ള അതിവേഗ വിസ നിര്‍ത്തി കാനഡ; ഇന്ത്യയടക്കം 14...
9 Nov 2024 11:45 AM GMTപാകിസ്താനില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടനം; 24 മരണം
9 Nov 2024 7:14 AM GMTമീന്‍പിടിക്കുന്നതിനിടെ നദിയില്‍ വീണ് ക്രിക്കറ്റ് ഇതിഹാസം ഇയാന്‍ ബോതം;...
9 Nov 2024 6:11 AM GMTട്രംപിന്റെ വിജയത്തില്‍ നിരാശ പ്രകടിപ്പിച്ച് ഇലോണ്‍ മസ്കിന്റെ 'മകള്‍'...
9 Nov 2024 5:50 AM GMTഹമാസ് രാജ്യം വിടണമെന്ന് ഖത്തര്‍ നിര്‍ദേശിച്ചതായി റിപോര്‍ട്ട്;...
9 Nov 2024 1:53 AM GMT