Kerala

കണ്ണൂരില്‍നിന്ന് ഇന്നുമുതല്‍ കുവൈത്ത്, ദോഹ ഇന്‍ഡിഗോ സര്‍വീസ്

ദോഹയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസും സര്‍വീസ് നടത്തുന്നുണ്ട്

കണ്ണൂരില്‍നിന്ന് ഇന്നുമുതല്‍ കുവൈത്ത്, ദോഹ ഇന്‍ഡിഗോ സര്‍വീസ്
X

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഇന്‍ഡിഗോയുടെ കുവൈത്ത്, ദോഹ സര്‍വീസുകള്‍ വെള്ളിയാഴ്ച തുടങ്ങും. പുലര്‍ച്ചെ 5.10ന് പുറപ്പെട്ട് എട്ടിന് കുവൈത്തിലെത്തും. തിരിച്ചുള്ള വിമാനം രാവിലെ ഒമ്പതിന് പുറപ്പെട്ട് വൈകീട്ട് 4.05ന് കണ്ണൂരിലെത്തും. ചെന്നൈ വഴിയാണ് കണ്ണൂരിലേക്കുള്ള സര്‍വീസ്. ദോഹയിലേക്കുള്ള വിമാനം രാത്രി 7.05ന് പുറപ്പെടും. 8.45ന് ദോഹയിലെത്തും. തിരിച്ച് രാത്രി 10.05നു പുറപ്പെട്ട് പുലര്‍ച്ചെ 4.40ഓടെ കണ്ണൂരിലെത്തും. കണ്ണൂരില്‍നിന്ന് ദോഹയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസും സര്‍വീസ് നടത്തുന്നുണ്ട്.




Next Story

RELATED STORIES

Share it