ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് ക്യാംപ് സംഘടിപ്പിച്ചു

വെമ്പായം കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാംപ് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ ഉപാധ്യക്ഷന്‍ കരമന അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് ക്യാംപ് സംഘടിപ്പിച്ചു

തിരുവനന്തപുരം: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഹജ്ജ് ക്യാംപ് സംഘടിപ്പിച്ചു. വെമ്പായം കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാംപ് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ ഉപാധ്യക്ഷന്‍ കരമന അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു. ഹജ്ജിനുശേഷമുള്ള ജീവിതം സംശുദ്ധമാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കബീര്‍ പെരുമ്പാവൂര്‍ അധ്യക്ഷത വഹിച്ചു.


'ഹജ്ജിന്റെ ആത്മാവ്' എന്ന വിഷയത്തില്‍ അബ്ദുല്‍ റഹ്മാന്‍ ബാഖവി ക്ലാസ് നയിച്ചു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗങ്ങളായ ഇ സുല്‍ഫി തൊളിക്കോട്, അര്‍ഷദ് മുഹമ്മദ് നദ്‌വി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സലിം കരമന, ജില്ലാ സെക്രട്ടറി നവാസ് തോന്നയ്ക്കല്‍, റഊഫ് ചേരൂര്‍ സംസാരിച്ചു.സ്ത്രീകളും പുരുഷന്‍മാരും അടക്കം ഹജ്ജിന് യാത്രയാവുന്ന 500 ഓളം പേര്‍ ക്യാംപില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top