- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം വര്‍ധിക്കുന്നത് ആശങ്കാജനകം: വിമന്‍ ഇന്ത്യാ മൂവ്മെന്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ലഹരി വ്യാപനം എല്ലാവിധ കുറ്റകൃത്യങ്ങളുടെയും ചാലക ശക്തിയായി മാറുകയാണ്. കഴിഞ്ഞ ദിവസം ലഹരിയ്ക്ക് അടിമയായ മകന്‍ സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ സംഭവം മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. പിഞ്ചു കുട്ടികള്‍ക്കെതിരേ നടക്കുന്ന ലൈംഗീക അതിക്രമങ്ങളിലും വില്ലനാവുന്നത് ലഹരി തന്നെയാണ്. രാസ ലഹരി മാത്രമല്ല, സര്‍ക്കാര്‍ അംഗീകൃത മദ്യവും അതിക്രമങ്ങള്‍ക്ക് വഴിയൊരുക്കുന്നത് നാം കാണാതെ പോകരുത്.
വരുമാനം വര്‍ധിപ്പിക്കുക എന്ന ഏക ലക്ഷ്യം മുന്നില്‍ വെച്ച് മദ്യോല്‍പ്പാദനവും വിപണനവും വര്‍ധിപ്പിക്കാന്‍ പുതിയ പുതിയ പദ്ധതികള്‍ ആരായുന്ന സര്‍ക്കാര്‍ സമൂഹത്തോടുള്ള ഉത്തരവാദിത്വം വിസ്മരിച്ചു പോവുന്നത് ഖേദകരമാണ്. ലഹരി വിപണനത്തില്‍ നിന്നു ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ചെറിയ ഒരു ശതമാനം വിമുക്തിയുടെ പേരില്‍ പ്രചാരണത്തിന് ചെലവഴിച്ചാല്‍ തീരുന്നതല്ല സര്‍ക്കാരിന്റെ സാമൂഹിക ഉത്തരവാദിത്വം. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ പണവും രാഷ്ട്രീയ സ്വാധീനവുമുള്ളവര്‍ പലപ്പോഴും രക്ഷപ്പെടുന്നതും ഞെട്ടലുളവാക്കുന്നതാണ്.
കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുന്നതിലുള്ള പരാജയം കുറ്റകൃത്യം ആവര്‍ത്തിക്കാനിടയാക്കുന്നു. കൂടാതെ സാമൂഹിക തിന്മകളും കുറ്റകൃത്യങ്ങളും പെരുകുന്ന തരത്തിലുള്ള സാമൂഹിക സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സമൂഹവും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്നും വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന, സെക്രട്ടറി കെ കെ ഫൗസിയ, സെക്രട്ടറിയേറ്റ് അംഗങ്ങളായ ബാബിയ ഷെരീഫ്, സല്‍മ സ്വാലിഹ്, സുലൈഖ റഷീദ് സംസാരിച്ചു.
ബാബിയ ശരീഫ്
മീഡിയ ഇന്‍ചാര്‍ജ്
ഫോണ്‍: 99957 40028
k
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















