Kerala

ലൈറ്റ്‌സ് ഓഫ് കേരള:യു ഡി എഫ് സമരം നാളെ

ജനങ്ങള്‍ നാളെ രാത്രി 9 മണിക്ക് 3 മിനിറ്റ് സമയം വൈദ്യുത ലൈറ്റുകള്‍ അണച്ച് പ്രതിഷേധിക്കണമെന്ന് ബെന്നി ബെഹനാന്‍ എംപി ആവശ്യപ്പെട്ടു.കൊവിഡ് ഭീതിയില്‍ പകച്ച് നില്‍ക്കുന്ന ജനങ്ങളെ അമിത വൈദ്യുതി ബില്‍ നല്‍കി ദ്രോഹിക്കുകയാണെന്നു യു ഡി എഫ് കണ്‍വീനര്‍ കുറ്റപ്പെടുത്തി

ലൈറ്റ്‌സ് ഓഫ് കേരള:യു ഡി എഫ് സമരം നാളെ
X

കൊച്ചി: അമിത ബില്‍ ഈടാക്കുന്ന വൈദ്യുതി ബോര്‍ഡിന്റെ കൊള്ളയ്ക്കെതിരെ യു ഡി എഫിന്റെ 'ലൈറ്റ്‌സ് ഓഫ് കേരള' സമരം നാളെ നടക്കുമെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപി അറിയിച്ചു.ജനങ്ങള്‍ നാളെ രാത്രി 9 മണിക്ക് 3 മിനിറ്റ് സമയം വൈദ്യുത ലൈറ്റുകള്‍ അണച്ച് പ്രതിഷേധിക്കണമെന്ന് ബെന്നി ബെഹനാന്‍ എംപി ആവശ്യപ്പെട്ടു.കൊവിഡ് ഭീതിയില്‍ പകച്ച് നില്‍ക്കുന്ന ജനങ്ങളെ അമിത വൈദ്യുതി ബില്‍ നല്‍കി ദ്രോഹിക്കുകയാണെന്നു യു ഡി എഫ് കണ്‍വീനര്‍ കുറ്റപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ച് കേരളത്തിലെ എല്ലാ വീടുകളിലും 3 മിനിറ്റ് വൈദ്യുതി വിളക്ക് അണച്ച് ബോര്‍ഡിനും സര്‍ക്കാരിനും താക്കീത് നല്‍കണമെന്നും ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it