Kerala

കാംപസ് ഫ്രണ്ട് സംസ്ഥാന കോളജ് തല മെംബര്‍ഷിപ് കാംപയിന്‍ ഉദ്ഘാടനം

ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനം തുടങ്ങിയിട്ട് 10 വര്‍ഷമാവുന്ന ഘട്ടത്തിലാണ് 'ആത്മാഭിമാനത്തിന്റെ 10 വര്‍ഷങ്ങള്‍' എന്ന മുദ്രാവാക്യത്തില്‍ പ്രചാരണ കാംപയിന്‍ നടത്തുന്നത്

കാംപസ് ഫ്രണ്ട് സംസ്ഥാന കോളജ് തല മെംബര്‍ഷിപ് കാംപയിന്‍ ഉദ്ഘാടനം
X

ആലപ്പുഴ: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഈ വര്‍ഷത്തെ സംസ്ഥാന മെംബര്‍ഷിപ്പ് കാംപയിന്‍ കോളജ് തല ഉദ്ഘാടനം ആലപ്പുഴ എംഎസ്എം കോളജില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സി പി അജ്മല്‍ നിര്‍വഹിച്ചു. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനം തുടങ്ങിയിട്ട് 10 വര്‍ഷമാവുന്ന ഘട്ടത്തിലാണ് 'ആത്മാഭിമാനത്തിന്റെ 10 വര്‍ഷങ്ങള്‍' എന്ന മുദ്രാവാക്യത്തില്‍ പ്രചാരണ കാംപയിന്‍ നടത്തുന്നത്. വിദ്യാര്‍ത്ഥി പ്രതിനിധി മുഹമ്മദ് ഷാ മെംബര്‍ഷിപ്പ് ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടറി എ എസ് മുസമ്മില്‍, ഫായിസ് കണിച്ചേരി, ജില്ലാ പ്രസിഡന്റ് സുഹൈല്‍ സിയാദ്, സെക്രട്ടറി അജ്മല്‍ പുന്നപ്ര പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രകടനവും നടന്നു.


Next Story

RELATED STORIES

Share it