Kerala

എംജി സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളില്‍ വകുപ്പുമേധാവി സ്ഥാനം റൊട്ടേഷന്‍ സമ്പ്രദായത്തിലേക്ക്

സര്‍വകലാശാലയില്‍ കൂടിയ യോഗത്തില്‍ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അധ്യാപക സംഘടനകള്‍ക്ക് 30 ദിവസത്തിനുള്ളില്‍ രേഖാമൂലം സമര്‍പ്പിക്കാമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. വകുപ്പുമേധാവി സ്ഥാനം റൊട്ടേഷന്‍ സമ്പ്രദായത്തിലാക്കുന്നതിനെ അധ്യാപക സംഘടനകള്‍ ഏകകണ്ഠമായി പിന്തുണച്ചു. വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും നിലവാരവും മെച്ചപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും.

എംജി സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളില്‍ വകുപ്പുമേധാവി സ്ഥാനം റൊട്ടേഷന്‍ സമ്പ്രദായത്തിലേക്ക്
X

കോട്ടയം: എംജി സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളിലെ വിവിധ വിഷയങ്ങളുടെ വകുപ്പുമേധാവി സ്ഥാനം റൊട്ടേഷന്‍ സമ്പ്രദായത്തിലാക്കുന്നതിന് അധ്യാപകസംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ ധാരണ. ഇതനുസരിച്ച് മൂന്നുവര്‍ഷം കൂടുമ്പോള്‍ വകുപ്പുമേധാവി സ്ഥാനം യോഗ്യരായ അടുത്ത അധ്യാപകന് കൈമാറണം. സര്‍വകലാശാലയില്‍ കൂടിയ യോഗത്തില്‍ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അധ്യാപക സംഘടനകള്‍ക്ക് 30 ദിവസത്തിനുള്ളില്‍ രേഖാമൂലം സമര്‍പ്പിക്കാമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. വകുപ്പുമേധാവി സ്ഥാനം റൊട്ടേഷന്‍ സമ്പ്രദായത്തിലാക്കുന്നതിനെ അധ്യാപക സംഘടനകള്‍ ഏകകണ്ഠമായി പിന്തുണച്ചു. വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും നിലവാരവും മെച്ചപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും.

സര്‍വകലാശാലയുടെ പഠനവകുപ്പുകളില്‍ റൊട്ടേഷന്‍ സമ്പ്രദായം നേരത്തേ വിജയകരമായി നടപ്പാക്കിയിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ സമ്പ്രദായം നടപ്പാക്കുകയാണ് ലക്ഷ്യം. അസോസിയേറ്റ് പ്രഫസര്‍മാര്‍ക്കും കുറഞ്ഞത് അഞ്ചുവര്‍ഷം സര്‍വീസുള്ള അസിസ്റ്റന്റ് പ്രഫസര്‍മാര്‍ക്കും മാത്രമേ വകുപ്പുമേധാവി സ്ഥാനം കൈമാറാവൂ എന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു. പഠിപ്പിക്കുന്ന വിഷയങ്ങളടക്കം കോളജ് അധ്യാപകരുടെ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന അധ്യാപക പോര്‍ട്ടല്‍ ഉടന്‍ നിലവില്‍ വരും. ഇതിന്റെ നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് സിന്‍ഡിക്കേറ്റംഗം ഡോ. ആര്‍ പ്രഗാഷ് പറഞ്ഞു.

സിന്‍ഡിക്കേറ്റംഗങ്ങളായ പ്രഫ. ടോമിച്ചന്‍ ജോസഫ്, ഡോ. പി കെ പത്മകുമാര്‍, ഡോ. അജി സി പണിക്കര്‍, ഡോ. കെ കൃഷ്ണദാസ്, ഡോ. എം എസ് മുരളി, അധ്യാപകസംഘടനാ പ്രതിനിധികളായ ഡോ. പി എന്‍ ഹരികുമാര്‍, റോണി ജോര്‍ജ്, ഡോ. സുമി ജോയ് ഒളിയാപുരം, പി വി സുനില്‍കുമാര്‍, ഡോ. സി കെ ജയിംസ്, ഡോ. ഷൈജു ഫ്രാന്‍സിസ്, ജോജി അലക്‌സ്, വിവേക് ജേക്കബ് എബ്രഹാം, വി പി മാര്‍ക്കോസ്, സി എം ശ്രീജിത്ത്, എം എം ജോണ്‍സണ്‍, ഡോ. ബി കേരളവര്‍മ്മ, ഡോ. സെനോ ജോസ് എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it