Kerala

കണ്ണൂരിൽ ബിജെപി പ്രവർത്തകനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു

വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

കണ്ണൂരിൽ ബിജെപി പ്രവർത്തകനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു
X

കണ്ണൂർ: ചിറ്റാരിപ്പറമ്പ് വട്ടോളിയിൽ ബിജെപി പ്രവർത്തകനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. പള്ളിയത്ത് വീട്ടിൽ പി പ്രശാന്തിനാണ് (43) വെട്ടേറ്റത്. ഇന്ന് പുലർച്ചെ ഒരു സംഘം വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ഇരുകാലുകൾക്കും വെട്ടേറ്റ പ്രശാന്തിനെ കണ്ണവം പോലിസ് എത്തിയാണ് കൂത്തുപറമ്പിലെ ആശുപത്രിയിലെത്തിച്ചത്. വെട്ടേറ്റ് കാലിന്റെ എല്ല് പൊട്ടിയതിനെ തുടർന്ന് വിദഗ്ധ ചികിൽസക്കായി കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണവം പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

Next Story

RELATED STORIES

Share it