Kerala

വീട്ടില്‍ വ്യാജചാരായ നിര്‍മ്മാണം ; നാലംഗ സംഘം പിടിയില്‍

കുന്നുകര,തെക്കേ അടുവാശ്ശേരി,പള്ളികുന്നത്ത് വീട്ടില്‍ ബാലചന്ദ്രന്‍ (50), കീഴ്മാട്, മഠത്തിലകം വീട്ടില്‍ അഖില്‍ (27), കുന്നുകര ,തെക്കേ അടുവാശ്ശേരി കളരിക്കല്‍ അമ്പലത്തിന് സമീപം കൃഷ്ണവിഹാര്‍ വീട്ടില്‍ ശരത്ത് (24), സഹോദരന്‍ ശ്യാം ശങ്കര്‍ (26), എന്നിവരെയാണ് ചെങ്ങമനാട് പോലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ആര്‍ രഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്

വീട്ടില്‍ വ്യാജചാരായ നിര്‍മ്മാണം ; നാലംഗ സംഘം പിടിയില്‍
X

കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണിന്റെ മറവില്‍ വീട്ടില്‍ വ്യാജചാരായം നിര്‍മ്മിച്ച നാലംഗ സംഘത്തെ ചെങ്ങമനാട് പോലിസ് അറസ്റ്റ് ചെയ്തു. കുന്നുകര,തെക്കേ അടുവാശ്ശേരി,പള്ളികുന്നത്ത് വീട്ടില്‍ ബാലചന്ദ്രന്‍ (50), കീഴ്മാട്, മഠത്തിലകം വീട്ടില്‍ അഖില്‍ (27), കുന്നുകര ,തെക്കേ അടുവാശ്ശേരി കളരിക്കല്‍ അമ്പലത്തിന് സമീപം കൃഷ്ണവിഹാര്‍ വീട്ടില്‍ ശരത്ത് (24), സഹോദരന്‍ ശ്യാം ശങ്കര്‍ (26), എന്നിവരെയാണ് ചെങ്ങമനാട് പോലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ആര്‍ രഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ബാലചന്ദ്രന്‍ വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്. ലോക് ഡൌണ്‍ ആയതിനാല്‍ മദ്യം ലഭിക്കാത്തിതിനെ തുടര്‍ന്ന് സുഹൃത്തുക്കളായ മറ്റു പ്രതികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി എല്ലാവരും ചേര്‍ന്നാണ് വ്യാജചാരായം നിര്‍മ്മിച്ചതെന്ന് പോലിസ് പറഞ്ഞു. 600 മില്ലിയോളം ചാരായവും, വാറ്റാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it