Kerala

ട്വന്റി 20 യിൽ പൊട്ടിത്തെറി; ഐക്കരനാട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജി വച്ചു

വൈസ് പ്രസിഡന്റ് ഭരണസമിതിയുമായി സ്വരചേർച്ചയിൽ ആയിരുന്നില്ല

ട്വന്റി 20 യിൽ പൊട്ടിത്തെറി; ഐക്കരനാട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജി വച്ചു
X

കോലഞ്ചേരി: ട്വന്റി 20യിലെ പൊട്ടിത്തെറിയെ തുടർന്ന് ഐക്കരനാട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ലൗലി ലൂയിസ് രാജി വച്ചു. പുതിയ വൈസ് പ്രസിഡന്റായി പ്രസന്ന പ്രദീപിനെ തിരഞ്ഞെടുത്തു. ട്വന്റി20 യുടേതാണ് ഭരണസമിതി.

ഇവരുടെ ഉടമസ്ഥതയിലുള്ള ആറാം വാർഡ് കടമറ്റം നമ്പ്യാരുപടിയിലുള്ള സ്ഥലം റോഡ് കൈയ്യേറിയതായി നേരത്തെ ഒരു ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് വൈസ് പ്രസിഡന്റ് ഭരണസമിതിയുമായി സ്വരചേർച്ചയിൽ ആയിരുന്നില്ലെന്നും പറയുന്നു. സ്ഥലം കൈയ്യേറ്റ ആരോപണത്തിന് പിന്നിൽ ഭരണ സമതിയിലെ ഒരംഗമാണെന്നും പറയുന്നുണ്ട്.

Next Story

RELATED STORIES

Share it