- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎഫ്എഫ്കെ കൊച്ചി ചലച്ചിത്രമേളയ്ക്ക് നാളെ തിരി തെളിയും
അഞ്ചുവരെ നീണ്ടു നില്ക്കുന്ന മേള നടന് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും.ഉദ്ഘാടന ചിത്രം രെഹ്ന മറിയം നൂര്‍

കൊച്ചി: കൊച്ചിയില്‍ നടക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ തുടക്കമാകും. രാവിലെ 9 ന് സരിത തിയറ്ററില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ മേള ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിക്കും.സാഹിത്യകാരന് എന്‍ എസ് മാധവന് മുഖ്യാതിഥിയാകും. ഫെസ്റ്റിവല്‍ ഹാന്‍ഡ്ബുക്ക് ടി ജെ വിനോദ് എംഎല്‍എ, ഫെസ്റ്റിവല്‍ ബുള്ളറ്റിന് കൊച്ചി കോര്പ്പറേഷന് മേയര്‍ എം അനില്‍ കുമാര്‍ എന്നിവര്‍ പ്രകാശനം ചെയ്യും. സ്ത്രീ അതിജീവനത്തിന്റെ കഥ പറയുന്ന രെഹ്ന മറിയം നൂര്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നായി 68 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.സരിത, സവിത, കവിത തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 26ാമത് ഐഎഫ്എഫ്കെയില് ശ്രദ്ധേയമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
സുവര്‍ണചകോരം ലഭിച്ച 'കഌരാ സോള', പ്രേക്ഷകപ്രീതി ഉള്‍പ്പെടെ മൂന്ന് പുരസ്കാരങ്ങള്‍ ലഭിച്ച 'കൂഴങ്കല്‍', മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ 'കമീല കംസ് ഔട്ട് റ്റുനൈറ്റ്, ഫിപ്രസ്കി, നെറ്റ്പാക് പുരസ്കാരങ്ങള്‍ നേടിയ 'ആവാസവ്യൂഹം', 'നിഷിദ്ധോ', 'കുമ്മാട്ടി'യുടെ റെസ്റ്ററേഷന്‍ ചെയ്ത പതിപ്പ് തുടങ്ങി 26ാമത് ഐഎഫ്എഫ്.കെയിലെ പ്രധാനപ്പെട്ട എല്ലാ ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.മേളയുടെ ഭാഗമായി, ആദ്യകാല പ്രസ് ഫോട്ടോഗ്രാഫറും 'ചെമ്മീനി'ന്റെ നിശ്ചല ഛായാഗ്രാഹകനുമായ ശിവന്റെ ചലച്ചിത്രസംബന്ധിയായ ഫോട്ടോകളുടെ പ്രദര്‍ശനം, മലയാള സിനിമയുടെ ടൈറ്റില്‍ ഡിസൈനിന്റെ ചരിത്രം പറയുന്ന അനൂപ് രാമകൃഷ്ണന്റെ ഫെലോഷിപ്പ് പ്രബന്ധത്തിലെ പേജുകളുടെ ഡിജിറ്റല്‍ പ്രദര്‍ശനം എന്നീ എക്സിബിഷനുകളും ഒരുക്കിയിട്ടുണ്ട്.
മേളയോടനുബന്ധിച്ച് ഓപണ്‍ ഫോറം, സെമിനാറുകള്‍, സിംപോസിയം എന്നിവ ഉണ്ടായിരിക്കുന്നതാണ്. https://registration.iffk.in/ എന്ന വെബ്സൈറ്റില്‍ ഡെലിഗേറ്റ് രജിസ്ട്രേഷന് നടത്താവുന്നതാണ്. സരിത തിയേറ്ററില്‍ ഒരുക്കിയിട്ടുള്ള ഡെലിഗേറ്റ് സെല്‍ വഴി നേരിട്ടും രജിസ്ട്രേഷന് നടത്താം. വിദ്യാര്‍ഥി വിഭാഗത്തിന് 250 രൂപയും പൊതുവിഭാഗത്തിന് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. സിനിമാ രംഗത്ത് അസിസ്റ്റന്റും അസോസിയേറ്റുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദ്യാര്‍ഥികളുടെ അതേ നിരക്കില്‍ ഡെലിഗേറ്റ് ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം.സരിത തിയേറ്ററില്‍ പ്രവര്‍ത്തനം ആരംഭിച്ച ഡെലിഗേറ്റ് സെല്ലില്‍ പാസ് വിതരണത്തിനായി നാല് കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.ഐ ഡി പ്രൂഫുമായെത്തിവേണം പ്രതിനിധികള്‍ പാസുകള്‍ ഏറ്റു വാങ്ങേണ്ടത്. പ്രതിനിധികള്‍ക്ക് സ്പോട്ട് രജിസ്ട്രേഷന് ലഭ്യമാണ്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴു വരെയാണ് പാസ് വിതരണം ചെയ്യുന്നത്.
RELATED STORIES
ദലിത് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ വൈകിച്ച നടപടി; യുപി...
30 Jun 2025 6:19 AM GMTത്രിഭാഷാ നയം; സർക്കാർ പ്രമേയങ്ങൾ പിൻവലിക്കാൻ തീരുമാനിച്ച് മഹാരാഷ്ട്ര...
30 Jun 2025 5:58 AM GMTനെതന്യാഹു ഗസയിലേക്ക് അയച്ച കൊലയാളിക്കെതിരെ തെളിവ് നല്കി ഹിന്ദ് റജബ്...
30 Jun 2025 5:45 AM GMTസ്വർണവില വീണ്ടും കുറഞ്ഞു
30 Jun 2025 5:39 AM GMTമഴയ്ക്ക് നേരിയ ശമനം; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് ...
30 Jun 2025 5:29 AM GMTദര്‍ഗയില്‍ ആരതി ഉഴിയല്; ന്യൂനപക്ഷ കമ്മീഷന് വിശദീകരണം തേടി
30 Jun 2025 5:18 AM GMT