Kerala

തുഷാര്‍ മല്‍സരിക്കുകയാണെങ്കില്‍ ഭാരവാഹിത്വം ഒഴിയണം; നിലപാട് കടുപ്പിച്ച് വെള്ളാപ്പള്ളി

ഭാരവാഹിയായിരിക്കെ മല്‍സരിക്കരുതെന്ന് തുഷാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എന്‍ഡിപിക്ക് നാണക്കേടുണ്ടാവുന്ന അനുഭവം നേരത്തെ ഉണ്ടായതുകൊണ്ടാണ് ഈ തീരുമാനമെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തുഷാര്‍ മല്‍സരിക്കുകയാണെങ്കില്‍ ഭാരവാഹിത്വം ഒഴിയണം; നിലപാട് കടുപ്പിച്ച് വെള്ളാപ്പള്ളി
X

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കുകയാണെങ്കില്‍ എസ്എന്‍ഡിപി യോഗം ഭാരവാഹിത്വം ഒഴിയണമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭാരവാഹിയായിരിക്കെ മല്‍സരിക്കരുതെന്ന് തുഷാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എന്‍ഡിപിക്ക് നാണക്കേടുണ്ടാവുന്ന അനുഭവം നേരത്തെ ഉണ്ടായതുകൊണ്ടാണ് ഈ തീരുമാനമെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുന്നണി സംവിധാനമാവുമ്പോള്‍ ബിഡിജെഎസ് അധ്യക്ഷനെന്ന നിലയില്‍ മല്‍സരിക്കേണ്ടിവന്നേക്കാം. അതില്‍ തെറ്റില്ല. പക്ഷേ, മല്‍സരിക്കുകയാണെങ്കില്‍ എസ്എന്‍ഡിപി യോഗം പദവി ഒഴിയണമെന്ന തീരുമാനത്തില്‍ മാറ്റമില്ല. തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കുകയാണെങ്കില്‍ തൃശൂര്‍ നല്‍കാമെന്നാണ് ബിജെപിയുടെ വാഗ്ദാനം. മല്‍സരിക്കാനില്ലെന്ന സൂചന തുഷാര്‍ വെളളാപ്പള്ളി ഇന്നലെ നല്‍കിയെങ്കിലും ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ ഇതിനോട് വിയോജിച്ചിരുന്നു. ബിജെപി കേന്ദ്രനേതൃത്വവും തുഷാര്‍ മല്‍സരിക്കണമെന്ന് സമ്മര്‍ദം ചെലുത്തുകയാണ്. ഈ സാഹചര്യത്തില്‍ തുഷാറിനെ അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.

തുഷാര്‍ തൃശൂരില്‍ മല്‍സരിച്ചാല്‍ കെ സുരേന്ദ്രന് പകരം മറ്റൊരു സീറ്റ് നല്‍കും. എന്നാല്‍, തൃശൂരോ പത്തനംതിട്ടയോ നല്‍കിയില്ലെങ്കില്‍ മല്‍സരിക്കാനില്ലെന്ന നിലപാടില്‍ കെ സുരേന്ദ്രന്‍ ഉറച്ചുനില്‍ക്കുകയാണ്. തുഷാറുമായി സംസ്ഥാന നേതൃത്വം നടത്തുന്ന ചര്‍ച്ചകളില്‍ അന്തിമരൂപമായശേഷം വൈകീട്ട് പ്രധാനമന്ത്രി കൂടി പങ്കെടുക്കുന്ന യോഗത്തില്‍ പട്ടിക അവതരിപ്പിക്കും. ഇന്ന് രാത്രിയോടെ പ്രഖ്യാപനമുണ്ടാവാനാണ് സാധ്യത. അതേസമയം, മല്‍സരിക്കണമെങ്കില്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയണമെന്ന് വെള്ളാപ്പള്ളി നിലപാട് കടുപ്പിച്ചതോടെ തൃശൂരില്‍ ബിജെപി പകരം സ്ഥാനാര്‍ഥിയെ തേടുന്നതായും സൂചനയുണ്ട്.

Next Story

RELATED STORIES

Share it