Kerala

'ഞാനാണ് ബാബരി' കാംപസ് ഫ്രണ്ട് ബാബരി ഓര്‍മദിനം ആചരിച്ചു

സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി കായംകുളം എം എസ് എം കോളജില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ഞാനാണ് ബാബരി കാംപസ് ഫ്രണ്ട് ബാബരി ഓര്‍മദിനം ആചരിച്ചു
X

കോഴിക്കോട്: 'ബാബരിയെ മറക്കാന്‍ മനസ്സില്ല' എന്ന ശീര്‍ഷകത്തില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി 'ഞാനാണ് ബാബരി' എന്ന ബാഡ്ജ് ധരിച്ച് ഓര്‍മദിനം ആചരിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി നിരവധി കോളജിലും സ്‌കൂളുകളിലും പരിപാടി സംഘടിപ്പിച്ചു.


സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി കായംകുളം എം എസ് എം കോളജില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബാബരി മസ്ജിദ് ഓര്‍മിക്കപ്പെടുന്നത് ശിക്ഷയുള്ള കുറ്റമായി മാറുന്ന സാഹചര്യങ്ങളില്‍ ഓര്‍മ തന്നെയാണ് ഏറ്റവും വലിയ പ്രതിഷേധമെന്ന് ഹാദി പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.സി പി അജ്മല്‍ തൊടുപുഴ അല്‍ അസ്ഹര്‍ കോളജിലെ പരിപാടി ഉദ്ഘാടനം ചെയ്തു.


സംസ്ഥാന ഉപാധ്യക്ഷന്‍ ഷഫീഖ് കല്ലായി മഞ്ചേരി ഗ്രീന്‍വാലി കാംപസിലും സംസ്ഥാന ഉപാധ്യക്ഷ കെ പി ഫാത്തിമ ഷെറിന്‍ വളാഞ്ചേരി എംഇഎസ് കെവിഎം കോളജിലും സംസ്ഥാന സെക്രട്ടറി എസ് മുസമ്മില്‍ തിരുവനന്തപുരം ഏ ജെ കോളജിലും പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഫറൂഖ് കോളജില്‍ സംസ്ഥാന സമിതി അംഗം ടി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ഇസ്മായില്‍ മണ്ണാര്‍മല വയനാട് ഡബ്ല്യുഎംഒ കോളജിലും പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

Next Story

RELATED STORIES

Share it