- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
242 സപ്ലൈകോ വിൽപനശാലകളിൽ ശുചിമുറിയില്ല; ഉടൻ നിർമ്മിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
സ്ഥാപനങ്ങളിലെ ജീവനക്കാരിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. 528 വിൽപ്പനശാലകളിൽ ശുചിമുറി സൗകര്യമില്ലെങ്കിലും ഇതിൽ 286 കേന്ദ്രങ്ങളിൽ സമീപപ്രദേശത്തുള്ള കടമുറികളിൽ ശുചിമുറി സൗകര്യമുണ്ടെന്ന് എം ഡിയുടെ റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം: രാവിലെ 10 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുന്ന 242 സപ്ലൈക്കോ വിൽപ്പനശാലകളിൽ ജീവനക്കാർക്ക് ഉപയോഗിക്കാൻ ശുചിമുറിയില്ലെന്ന് സപ്ലൈകോ. നിലവിൽ ശുചിമുറി സൗകര്യമില്ലാത്ത എല്ലാ വിൽപ്പന ശാലകളിലും അടിയന്തരമായി ശുചിമുറി സൗകര്യം ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സപ്ലൈക്കോ മാനേജിങ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
1534 വിൽപ്പനശാലകളാണ് സപ്ലൈക്കോയ്ക്ക് സംസ്ഥാനത്തുള്ളത്. സ്ഥാപനങ്ങളിലെ ജീവനക്കാരിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. 528 വിൽപ്പനശാലകളിൽ ശുചിമുറി സൗകര്യമില്ലെങ്കിലും ഇതിൽ 286 കേന്ദ്രങ്ങളിൽ സമീപപ്രദേശത്തുള്ള കടമുറികളിൽ ശുചിമുറി സൗകര്യമുണ്ടെന്ന് എംഡിയുടെ റിപ്പോർട്ടിൽ പറയുന്നു. ബാക്കിയുള്ള 242 കേന്ദ്രങ്ങളിൽ ശുചിമുറി സൗകര്യം ലഭ്യമല്ല. ഇതിൽ കൊല്ലം കടപ്പാക്കടയിലുള്ള മാവേലി സ്റ്റോർ കെട്ടിടം സപ്ലൈക്കോയുടെ ഉടമസ്ഥതതയിലുള്ളതാണ്. ഇവിടെ ശുചിമുറി സ്ഥാപിക്കാമെന്ന് എംഡി അറിയിച്ചു. സപ്ലൈകോ എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്റ് എം ശശിധരൻ നായർ സമർപ്പിച്ച പരാതിയിലാണ് നടപടി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















