Kerala

മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി മോഹനദാസിന് മനുഷ്യാവകാശ സംരക്ഷണ പുരസ്‌കാരം

മനുഷ്യാവകാശ സംരക്ഷണ മേഖലയില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം എന്ന നിലയില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നതെന്ന് കെ ആന്റ് കെ സോഷ്യല്‍ ഫൗണ്ടേഷന്‍ ദേശീയ പ്രസിഡന്റ് അലക്‌സാണ്ടര്‍ പ്രിന്‍സ് വൈദ്യന്‍ അറിയിച്ചു. ജനുവരി 18ന് മുംബയിലെ ദ ലീലയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി മോഹനദാസിന് മനുഷ്യാവകാശ സംരക്ഷണ പുരസ്‌കാരം
X

കൊച്ചി: ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ സ്ഥാപിച്ച മുംബൈലെ സാമൂഹ്യ സംഘടനയായ കെ ആന്റ് കെ സോഷ്യല്‍ ഫൗണ്ടേഷന്‍ നല്‍കുന്ന പുരസ്‌കാരത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡിഷ്യല്‍ അംഗം പി.മോഹനദാസ് അര്‍ഹനായി. മനുഷ്യാവകാശ സംരക്ഷണ മേഖലയില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം എന്ന നിലയില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നതെന്ന് സംഘടനയുടെ ദേശീയ പ്രസിഡന്റ് അലക്‌സാണ്ടര്‍ പ്രിന്‍സ് വൈദ്യന്‍ അറിയിച്ചു. ജനുവരി 18ന് മുംബയിലെ ദ ലീലയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ജുഡിഷ്യല്‍ സര്‍വീസില്‍ 27 വര്‍ഷത്തെ പരിചയമുള്ള പി. മോഹനദാസ് 13 വര്‍ഷം ജില്ലാ ജഡ്ജിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം കുടുംബകോടതി ജഡ്ജിയായിരുന്ന ഇദ്ദേഹം ഒന്നര വര്‍ഷം കൊണ്ട് 4500 കേസുകള്‍ തീര്‍പ്പാക്കി റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറിയായിരുന്നു. ആലപ്പുഴ കുത്തിയതോട് സ്വദേശിയാണ്.

Next Story

RELATED STORIES

Share it