Kerala

മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ എടപ്പെട്ടി സ്വദേശി പുത്തൂക്കണ്ടി വീട്ടില്‍ പി കെ അശ്‌റഫ്(19), കല്‍പ്പറ്റ തുര്‍ക്കി സ്വദേശി ചൊക്ലി വീട്ടില്‍ സെയ്ദ്(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍
X

ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വന്‍ മയക്കുമരുന്നു വേട്ട. രണ്ടുപേര്‍ അറസ്റ്റില്‍. എക്‌സൈസ് ചെക്‌പോസ്റ്റില്‍ രാത്രി വാഹന പരിശോധനയ്ക്കിടെ കെഎ 03 എംസി 7561 കാറിന്റെ ഡാഷ് ബോര്‍ഡ് ബോക്‌സില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 2 എംഎല്‍ വീതം വരുന്ന 95 ബ്യൂപ്രിനോര്‍ഫിന്‍ ആംപ്യൂളുകളാണ് പിടികൂടിയത്. കല്‍പ്പറ്റ എടപ്പെട്ടി സ്വദേശി പുത്തൂക്കണ്ടി വീട്ടില്‍ പി കെ അശ്‌റഫ്(19), കല്‍പ്പറ്റ തുര്‍ക്കി സ്വദേശി ചൊക്ലി വീട്ടില്‍ സെയ്ദ്(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ എന്‍ഡിപിഎസ് പ്രകാരം കേസെടുത്തു. വാഹനത്തില്‍ നിന്നു പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട മറ്റ് രണ്ടുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എസ് ബൈജു, ജിജി ഐപ്പ് മാത്യു, പ്രിവന്റീവ് ഓഫിസര്‍മാരായ കെ ശശി, കെ എം സൈമണ്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി രഘു, അജേഷ് വിജയന്‍ എന്നിവര്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കി.




Next Story

RELATED STORIES

Share it