Kerala

ഹോട്ടലുകള്‍ ഒമ്പതുമുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കാം

താമസസൗകര്യത്തിനു പുറമേ, ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതിയുണ്ടാകും.

ഹോട്ടലുകള്‍ ഒമ്പതുമുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കാം
X

തിരുവനന്തപുരം: ലോക്ക്‌ഡൗണ്‍ ഇളവുകളുടെ ഭാഗമായി ഈമാസം ഒമ്പതു മുതല്‍ ഹോട്ടലുകള്‍ പൂര്‍ണതോതില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാം. താമസസൗകര്യത്തിനു പുറമേ, ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതിയുണ്ടാകും.

നിര്‍ദേശങ്ങള്‍

ഇരിപ്പിടശേഷിയുടെ 50% മാത്രം.

സാനിറ്റൈസര്‍, താപപരിശോധനാ സംവിധാനങ്ങള്‍ നിര്‍ബന്ധം.

ജീവനക്കാര്‍ക്കും അതിഥികള്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടാകരുത്‌.

പൂര്‍ണസമയം മുഖാവരണം നിര്‍ബന്ധം.

അകത്തേക്കും പുറത്തേക്കും പ്രത്യേകവാതില്‍.

ലിഫ്‌റ്റില്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. അകലം പാലിക്കണം.

ലിഫ്‌റ്റില്‍ ഓപ്പറേറ്റര്‍ നിര്‍ബന്ധം. എല്ലാവരും ലിഫ്‌റ്റ്‌ ബട്ടണുകള്‍ അമര്‍ത്തുന്ന രീതി ഉണ്ടാകരുത്‌.

എസ്‌കലേറ്ററുകളില്‍ ഒന്നിടവിട്ട പടികളില്‍ നില്‍ക്കണം.

അതിഥികള്‍ യാത്രാചരിത്രം, ആരോഗ്യസ്‌ഥിതി എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി റിസപ്‌ഷനില്‍ നല്‍കണം.

പണം നല്‍കല്‍ ഓണ്‍ലൈന്‍ മാര്‍ഗത്തില്‍. സ്‌പര്‍ശനം ഒഴിവാക്കണം.

ലഗേജ്‌ അണുമുക്‌തമാക്കണം

പരമാവധി റൂം സര്‍വീസ്‌ പ്രോത്സാഹിപ്പിക്കണം.

മുറിയുടെ വാതില്‍ക്കല്‍ ആഹാരസാധനങ്ങള്‍ വയ്‌ക്കണം. നേരിട്ട്‌ നല്‍കരുത്‌.

എ.സി 24-30 ഡിഗ്രി സെല്‍ഷ്യസില്‍ മാത്രം.

കുട്ടികളുടെ കളിസ്ഥലങ്ങളും ഗെയിം ആര്‍ക്കേഡുകളും അടച്ചിടണം.

പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം.

ഹോം ഡെലിവറി ജീവനക്കാരുടെ താപപരിശോധന നടത്തണം.

ബുഫെയില്‍ സാമൂഹിക അകലം പാലിക്കണം.

മെനു കാര്‍ഡ്‌ ഒരാള്‍ ഉപയോഗിച്ചശേഷം നശിപ്പിക്കാവുന്ന തരത്തിലാകണം.

തുണികൊണ്ടുള്ള നാപ്‌കിന്‍ പാടില്ല; പകരം കടലാസ്‌ നാപ്‌കിന്‍.

ഭക്ഷണം വിളമ്പുന്നവര്‍ മുഖാവരണവും കൈയുറയും ധരിക്കണം.

മേശകള്‍ ഉപഭോക്‌താവ്‌ പോയശേഷം അണുമുക്‌തമാക്കണം.

മാളുകള്‍ക്കുള്ളിലെ സിനിമാ ഹാളുകള്‍ അടച്ചിടണം.

റാമ്പുകളുടെയും ഗോവണികളുടെയും കൈവരികളില്‍ പിടിക്കരുത്‌. (ഭിന്നശേഷിക്കാരെങ്കില്‍ കൈയുറ ധരിക്കണം).

Next Story

RELATED STORIES

Share it