Kerala

72 ലക്ഷം നല്‍കാതെ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം വിട്ടുനല്‍കില്ലെന്ന് ആശുപത്രി അധികൃതര്‍

ചികില്‍സാ ചെലവായ 72 ലക്ഷം രൂപ അടയ്ക്കാതെ മൃതദേഹം വിട്ടുനല്‍കാനാവില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. മുഖ്യമന്ത്രി ഉറപ്പുനല്‍കിയാല്‍ മൃതദേഹം വിട്ടുനല്‍കാമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. നോര്‍ക്ക അധികൃതര്‍ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.

72 ലക്ഷം നല്‍കാതെ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം വിട്ടുനല്‍കില്ലെന്ന് ആശുപത്രി അധികൃതര്‍
X

ചെന്നൈ: അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം ആശുപത്രിയില്‍നിന്ന് വിട്ടുനല്‍കുന്നതിനെച്ചൊല്ലി ആശയക്കുഴപ്പം. ചികില്‍സാ ചെലവായ 72 ലക്ഷം രൂപ അടയ്ക്കാതെ മൃതദേഹം വിട്ടുനല്‍കാനാവില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. മുഖ്യമന്ത്രി ഉറപ്പുനല്‍കിയാല്‍ മൃതദേഹം വിട്ടുനല്‍കാമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. നോര്‍ക്ക അധികൃതര്‍ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രശസ്ത സംവിധായകന്റെ മൃതദേഹത്തോടാണ് ആശുപത്രി അധികൃതരുടെ വിലപേശല്‍. തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചത്. മൃതദേഹം ഇപ്പോഴും ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കരള്‍രോഗത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന അദ്ദേഹത്തിന് അടുത്തിടെയാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് വിമാനമാര്‍ഗം നാട്ടിലെത്തിക്കാനാണ് ആലോചിക്കുന്നത്. തുടര്‍ന്ന് ഊരൂട്ടമ്പലത്തെ വീട്ടിലേക്ക് കൊണ്ടുപോവും. ബുധനാഴ്ച രാവിലെ തിരുവനന്തപുരം വഴുതയ്ക്കാട് കലാഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം നടക്കും.

Next Story

RELATED STORIES

Share it