Kerala

എച്ച്എൽഎല്ലിൻ്റെ കൊവിഡ് ദ്രുതപരിശോധന കിറ്റുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു

കിറ്റ് ഒന്നിന് 336 രൂപ നിരക്കിൽ ഒരു ലക്ഷം കിറ്റുകളാണ് വാങ്ങാൻ ടെണ്ടർ നൽകിയത് . ഹിന്ദുസ്ഥാൻ ലാറ്റക്‌സ് പരാജയപ്പെട്ടാൽ ടെണ്ടറിൽ രണ്ടാമതെത്തിയ കൊറിയ ആസ്ഥാനമായ എസ്ഡി ബയോ സയൻസിൽ നിന്ന് കിറ്റുകളെത്തിക്കാനാണ് ശ്രമം.

എച്ച്എൽഎല്ലിൻ്റെ കൊവിഡ് ദ്രുതപരിശോധന കിറ്റുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു
X

തിരുവനന്തപുരം: ഹിന്ദുസ്ഥാൻ ലാറ്റക്‌സ് നിർമിച്ച കൊവിഡ് ദ്രുത പരിശോധന കിറ്റുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിലാണ് കിറ്റുകൾക്ക് മതിയായ ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയത് . കിറ്റുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിക്കണമെന്നാവശ്യപ്പെട്ട് എച്ച്എൽഎൽ ആരോഗ്യസെക്രട്ടറിക്കും മെഡിക്കൽ സർവീസസ് കോർപറേഷനും കത്ത് നൽകി.

മെഡിക്കൽ സർവീസസ് കോർപറേഷനുമായി കരാറിൽ വന്ന ശേഷമാണ് ഹിന്ദുസ്ഥാൻ ലാറ്റക്‌സിന്റെ കിറ്റുകൾ ക്ഷമത പരിശോധനക്ക് നൽകിയത് പബ്ലിക് ഹെൽത്ത് ലാബിലെ ആദ്യ പരിശോധനയിൽ ഗുണനിലവാരം ഉറപ്പിക്കാനായില്ല. പുനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സർട്ടിഫിക്കറ്റ് ഉള്ള കിറ്റുകളിൽ ചില ബാച്ചുകൾക്ക് ആണോ പ്രശ്‌നമെന്ന് കണ്ടെത്തേണ്ടതുണ്ട് . അതുകൊണ്ട് മറ്റ് ബാച്ചുകൾ കൂടി പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധിക്കും. ഇതിനൊപ്പം ആലപ്പുഴയിലെ വൈറോളജി ലാബിലും പരിശോധന നടത്തും.

കിറ്റ് ഒന്നിന് 336 രൂപ നിരക്കിൽ ഒരു ലക്ഷം കിറ്റുകളാണ് വാങ്ങാൻ ടെണ്ടർ നൽകിയത് . ഹിന്ദുസ്ഥാൻ ലാറ്റക്‌സ് പരാജയപ്പെട്ടാൽ ടെണ്ടറിൽ രണ്ടാമതെത്തിയ കൊറിയ ആസ്ഥാനമായ എസ്ഡി ബയോ സയൻസിൽ നിന്ന് കിറ്റുകളെത്തിക്കാനാണ് ശ്രമം. 30 കമ്പനികൾ പങ്കെടുത്ത ടെണ്ടറിൽ 11 കമ്പനികളുടെ ഒരു പട്ടിക തയാറാക്കിയിട്ടുണ്ട് . അതേസമയം അമേരിക്ക ആസ്ഥാനമായ കമ്പനിയിൽ നിന്ന് വാങ്ങാനിരുന്ന 2 ലക്ഷം കിറ്റുകൾ പറഞ്ഞ സമയത്തിനുള്ളിൽ എത്തിക്കാത്തതിനാൽ ആ ഓർഡർ റദ്ദാക്കാൻ നീക്കമുണ്ട്.

Next Story

RELATED STORIES

Share it