Kerala

ആലപ്പുഴയില്‍ 'ഗോഡ്‌സെ നഗറില്‍' സമ്മേളനം സംഘടിപ്പിച്ച് ഹിന്ദുമഹാസഭ

ഫെബ്രുവരി 21ന് ആലപ്പുഴ കുത്തിയതോട് എന്‍എസ്എസ് കരയോഗം ഹാളാണ് ഗോഡ്‌സെയുടെ പേരിലുള്ള നഗരിയാക്കി മാറ്റിയത്. സമ്മേളനത്തിന്റെ പോസ്റ്ററുകള്‍ ആലപ്പുഴ നഗരത്തിലും കൊച്ചിയിലുമടക്കം വിവിധ കേന്ദ്രങ്ങളില്‍ പതിച്ചിരുന്നു. എന്നാല്‍, കേരളത്തില്‍ ഇത്തരമൊരു പരിപാടി നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കാത്ത പോലിസിന്റെ നിലപാടിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

ആലപ്പുഴയില്‍ ഗോഡ്‌സെ നഗറില്‍ സമ്മേളനം സംഘടിപ്പിച്ച് ഹിന്ദുമഹാസഭ
X

ആലപ്പുഴ: ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ പേരിലുള്ള നഗറില്‍ സമ്മേളനം സംഘടിപ്പിച്ച ഹിന്ദു മഹാസഭയുടെ നടപടി വിവാദമാവുന്നു. ആലപ്പുഴയിലാണ് അഖില ഭാരതീയ ഹിന്ദുമഹാസഭ കേരള സംസ്ഥാന സമ്മേളനം 'ഗോഡ്‌സെ നഗറി'ല്‍ അരങ്ങേറിയത്. ഗാന്ധിയെ വധിച്ച ഗോഡ്‌സെയെ വധിച്ച ഗോഡ്‌സെയെ മഹാനാക്കിയ ഹിന്ദു മഹാസഭയുടെ വിവാദനടപടിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. സമ്മേളനത്തിന്റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിട്ടും പരിപാടിയെക്കുറിച്ച് അറിയില്ലെന്നും ആരും പരാതി നല്‍കിയിട്ടില്ലെന്നുമാണ് ആലപ്പുഴ കുത്തിയതോട് പോലിസിന്റെ നിലപാട്.

കോൺഫറൻസ് ഹാളുകൾക്ക് ആദരണീയ വ്യക്തികളുടെ പേരിടുന്ന പതിവുണ്ട്. ഹിന്ദു മഹാസഭയുടെ സമ്മേളനഹാളിന് ഗാന്ധിയെ കൊന്നവന്റെ...

Posted by K Viswanathan on Saturday, 27 February 2021

ഫെബ്രുവരി 21ന് ആലപ്പുഴ കുത്തിയതോട് എന്‍എസ്എസ് കരയോഗം ഹാളാണ് ഗോഡ്‌സെയുടെ പേരിലുള്ള നഗരിയാക്കി മാറ്റിയത്. സമ്മേളനത്തിന്റെ പോസ്റ്ററുകള്‍ ആലപ്പുഴ നഗരത്തിലും കൊച്ചിയിലുമടക്കം വിവിധ കേന്ദ്രങ്ങളില്‍ പതിച്ചിരുന്നു. എന്നാല്‍, കേരളത്തില്‍ ഇത്തരമൊരു പരിപാടി നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കാത്ത പോലിസിന്റെ നിലപാടിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. 'കോണ്‍ഫറന്‍സ് ഹാളുകള്‍ക്ക് ആദരണീയ വ്യക്തികളുടെ പേരിടുന്ന പതിവുണ്ട്. ഹിന്ദു മഹാസഭയുടെ സമ്മേളനഹാളിന് ഗാന്ധിയെ കൊന്നവന്റെ പേരിട്ടത് സ്വാഭാവികം. അത് കരയോഗം വക ആയതും സ്വാഭാവികം, ചേരേണ്ടത് ചേരേണ്ട പോലെ ചേരുന്നു.

എത്ര എളുപ്പമാണ് ഗോഡ്‌സെ മഹാനായി മാറുന്നത്. ഇതുകണ്ട് ഭയം തോന്നുന്നില്ലെങ്കില്‍ നിങ്ങളും പ്രശ്‌നത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കുക'- ഫേസ്ബുക്കില്‍ വിശ്വനാഥന്‍ എന്നയാളുടെ കുറിപ്പ് ഇങ്ങനെയാണ്. ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനായുള്ള ഹിന്ദു മഹാസഭയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നും കരുതിയിരിക്കണമെന്നുമുള്ള അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നു. കാസര്‍കോട് ജില്ലയില്‍ ഒരു റോഡിന് നാട്ടുകാര്‍ 'ഗസ' നഗര്‍ എന്ന് പേരിട്ടതിന്റെ പേരില്‍ എന്‍ഐഎയും ദേശീയ മാധ്യമങ്ങളും രംഗത്തുവന്നതിനെയും പലരും ചോദ്യംചെയ്യുന്നുണ്ട്. 'ഹിന്ദുരാഷ്ട്ര' സംസ്ഥാപനത്തിനായി തീവ്രമായി വാദിക്കുന്ന അഖില ഭാരത ഹിന്ദു മഹാസഭ ഇന്ത്യയുടെ മതേതര സ്വഭാവത്തെ ശക്തമായി എതിര്‍ക്കുന്നവരാണ്.

1915ല്‍ 'സാര്‍വദേശക് ഹിന്ദുസഭ' എന്ന പേരില്‍ ആരംഭിച്ച ഈ സംഘടന 1921ലാണ് ഇപ്പോഴുള്ള പേരിലേക്ക് മാറിയത്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായ സ്വാതന്ത്ര്യസമരത്തെ പിന്തുണയ്ക്കാതിരുന്ന ഇവര്‍ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന നിസ്സഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യാ സമരം അടക്കമുള്ള സമരമുറകളില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ ഒരു നിലയ്ക്കും പങ്കാളികളാവരുതെന്നാണ് അന്നത്തെ ഹിന്ദു മഹാസഭാ പ്രസിഡന്റ് വി ഡി സവര്‍ക്കര്‍ പരസ്യമായി ആഹ്വാനം ചെയ്തത്. നാഥുറാം ഗോഡ്‌സെ ഹിന്ദുമഹാസഭയില്‍ അംഗമായിരുന്നു. 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണത്തിലെത്തിയതിനു പിന്നാലെ ഗോഡ്‌സെയെ ദേശസ്‌നേഹിയാക്കി ചിത്രീകരിക്കുന്നതിനുള്ള ശ്രമം ഹിന്ദുമഹാസഭ ആരംഭിച്ചതാണ്. 2003ല്‍ കണ്ണൂരിലാണ് സഭയുടെ കേരളഘടകം രൂപീകരിച്ചത്.

Next Story

RELATED STORIES

Share it