Kerala

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിപ്പിക്കല്‍: രണ്ടാഴ്ച്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു

കേസ് പരിഗണിച്ച കോടതി ബാങ്കിനെ നിര്‍ബന്ധിച്ച് ലയിപ്പിക്കരുതെന്ന് ഉത്തരവിറക്കി. രണ്ടാഴ്ചത്തേക്കാണ് ഇടക്കാല ഉത്തരവ്. മലപ്പുറം ഒഴികെ 13 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കുമായുള്ള ലയനം അംഗീകരിച്ചിരുന്നു

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിപ്പിക്കല്‍: രണ്ടാഴ്ച്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു
X

കൊച്ചി: മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിപ്പിക്കുന്നത് രണ്ടാഴ്ച്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരളാ ബാങ്കില്‍ ലയിപ്പിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതിനെതിരായ ഹരജിയിലാണ് നടപടി. കേസ് പരിഗണിച്ച കോടതി ബാങ്കിനെ നിര്‍ബന്ധിച്ച് ലയിപ്പിക്കരുതെന്ന് ഉത്തരവിറക്കി. രണ്ടാഴ്ചത്തേക്കാണ് ഇടക്കാല ഉത്തരവ്.

മലപ്പുറം ഒഴികെ 13 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കുമായുള്ള ലയനം അംഗീകരിച്ചിരുന്നു. 2019ലെ കേരള സഹകരണ നിയമ ഭേദഗതിയിലൂടെ ജില്ലാ സഹകരണ ബാങ്ക് സംവിധാനം ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മലപ്പുറം ജില്ലാ ബാങ്കിന് ഒറ്റയ്ക്കു നില്‍ക്കാനാകാത്ത സാഹചര്യമായിരുന്നു. ബാങ്കിംഗ് സംവിധാനത്തിന്റെ വലിയതോതിലുള്ള മാറ്റം, ബാങ്കിംഗ് നിയമങ്ങളുടെ ഭേദഗതികള്‍, ആധുനിക ബാങ്കിംഗ് സൗകര്യങ്ങള്‍ സ്വന്തം നിലയില്‍ ഏര്‍പ്പെടുത്താനുള്ള ചെലവ് തുടങ്ങിയവ മലപ്പുറം ബാങ്കിന്റെ നിലനില്‍പ്പിന് ഭീഷണിയാണെന്നാണ് സര്‍ക്കാര്‍ വാദം.

Next Story

RELATED STORIES

Share it