Kerala

കെഎസ്ആര്‍ടിസി: എംപാനല്‍ കണ്ടക്ടര്‍മാരുടെ ആവശ്യം ഹൈക്കോടതി തള്ളി

അഡൈ്വസ് മെമ്മോ ലഭിച്ച എത്ര ഉദ്യോഗാര്‍ഥികള്‍ ജോലിക്ക് ഹാജാരായെന്നു വ്യക്തമാക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു.

കെഎസ്ആര്‍ടിസി: എംപാനല്‍ കണ്ടക്ടര്‍മാരുടെ ആവശ്യം ഹൈക്കോടതി തള്ളി
X

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ പിഎസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് കണ്ടക്ടര്‍മാരെ നിയമിച്ച ശേഷം ബാക്കിയുള്ള ഒഴിവുകളില്‍ തങ്ങളെ നിയമിക്കണമെന്നുമുള്ള എംപാനല്‍ കണ്ടക്ടര്‍മാരുടെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു.

അഡൈ്വസ് മെമ്മോ ലഭിച്ച എത്ര ഉദ്യോഗാര്‍ഥികള്‍ ജോലിക്ക് ഹാജാരായെന്നു വ്യക്തമാക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു.കെഎസ്ആര്‍ടിസിയില്‍ ഇനി എത്ര റിസര്‍വ് കണ്ടക്ടര്‍മാരുടെ ഒഴിവുകളുണ്ട്, ആ ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാന്‍ സ്വീകരിച്ച നടപടിയെന്തെന്നു വ്യക്തമാക്കണം. ലിസ്റ്റില്‍ നിന്നു ഇനിയെത്ര പേര്‍ നിയമനം നേടാനുണ്ട് തുടങ്ങിയ കാര്യങ്ങളില്‍ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വിശദവിവരങ്ങള്‍ ചൊവ്വാഴ്ച കോടതിയെ അറിയിക്കണമെന്ന് കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കി. വിശദീകരണം ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ വാദം കേള്‍ക്കുകയൊള്ളു. ജസ്റ്റിസ് പി ചിദംബരേഷ്, നാരയണ പിഷാരടി എന്നിവരാണ് കേസ് പരിഗണിക്കുന്നത്.




Next Story

RELATED STORIES

Share it