Kerala

കേരള കോണ്‍ഗ്രസ് (എം) എന്ന പേര് പി ജെ ജോസഫ് വിഭാഗത്തിന് ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി

കേരള കോണ്‍ഗ്രസ് (എം) എന്ന പേര് ജോസ് വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. കേരള കോണ്‍ഗ്രസ് (എം) എന്ന പേര് ജോസ് കെ മാണി വിഭാഗത്തിനു അനുവദിച്ചുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ചോദ്യം ചെയ്ത് പി ജെ ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

കേരള കോണ്‍ഗ്രസ് (എം) എന്ന പേര് പി ജെ ജോസഫ് വിഭാഗത്തിന് ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി
X

കൊച്ചി:കേരള കോണ്‍ഗ്രസ് (എം) എന്ന പേര് പി ജെ ജോസഫ് വിഭാഗത്തിന് ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി. കേരള കോണ്‍ഗ്രസ് (എം) എന്ന പേര് ജോസ് വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. കേരള കോണ്‍ഗ്രസ് (എം) എന്ന പേര് ജോസ് കെ മാണി വിഭാഗത്തിനു അനുവദിച്ചുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ചോദ്യം ചെയ്ത് പി ജെ ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ഉപയോഗിക്കാന്‍ ജോസ് വിഭാഗത്തിന് നേരത്തെ അനുമതി നല്‍കിയിരുന്നു.

ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരുമാനത്തില്‍ ഇടപെടരുതെന്നും കമ്മിഷന്റേത് ഭൂരിപക്ഷ തീരുമാനമാണമെന്നുമുള്ള ജോസ് കെ മാണിയുടെ വാദം അംഗീകരിച്ചായിരുന്നു രണ്ടില ചിഹ്നത്തിന്റെ കാര്യത്തില്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.ഭരണഘടന ലംഘിച്ചാണ് ജോസ് വിഭാഗം പാര്‍ട്ടി രൂപീകരിച്ചതെന്ന് സിവില്‍ കോടതി കണ്ടെത്തിയെന്നും ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത് നിലനില്‍ക്കില്ലെന്നും പദവിയില്‍ പ്രവര്‍ത്തിക്കുന്നതും ഓഫീസ് ഉപയോഗിക്കുന്നതും കോടതി വിലക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പി ജെ ജോസഫിന്റെ ഹരജി.

Next Story

RELATED STORIES

Share it