കള്ളവോട്ട് തടയാന്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി
കള്ളവോട്ട് ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ലെന്നും സ്ഥാനാര്‍ഥികളുടെ പരാതി പരിഗണിച്ച് ആവശ്യമായ നടപടികള്‍ പോലിസ് സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.പ്രശ്‌നബാധിതമല്ലാത്ത ബൂത്തുകളിലും സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ വീഡിയോ ചീത്രീകരണം നടത്താം

കൊച്ചി: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി.കണ്ണൂര്‍,കാസര്‍കോഡ് ജില്ലകളിലെ എതാനും സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഇത് സംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.കള്ളവോട്ട് ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ലെന്നും സ്ഥാനാര്‍ഥികളുടെ പരാതി പരിഗണിച്ച് ആവശ്യമായ നടപടികള്‍ പോലിസ് സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.പ്രശ്‌നബാധിതമല്ലാത്ത ബൂത്തുകളിലും സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ വീഡിയോ ചീത്രീകരണം നടത്താം . ഇതിന്റെ ചിലവ് സ്ഥാനാര്‍ഥികള്‍ വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കള്ളവോട്ടു തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.പ്രശ്‌ന ബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും തിരിച്ചറിയില്‍ കാര്‍ഡുകലുടെ പരിശോധന കൂടുതര്‍ കാര്യക്ഷമമാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.ഡിസംബര്‍ 14 നാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാന ഘട്ടം വോട്ടെടുപ്പ് നടക്കുന്നത്.മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളാണ് മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഉളളത്.
RELATED STORIES
ഗ്രോവാസുവിനെ ജയിലില് സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല് ...
29 Sep 2023 1:38 PM GMTനായ പരിശീലനത്തിന്റെ മറവില് കഞ്ചാവ് വില്പ്പന; പ്രതിയെ...
29 Sep 2023 3:22 AM GMTബൈക്ക് തകര്ത്തതിനെച്ചൊല്ലി തര്ക്കം; അനുജന്റെ വെടിയേറ്റ് ജ്യേഷ്ഠന്...
29 Sep 2023 2:45 AM GMTസംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില് യെല്ലോ അലര്ട്ട്
29 Sep 2023 1:09 AM GMTവിടവാങ്ങിയത് ഇന്ത്യയെ കാര്ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച...
28 Sep 2023 2:27 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMT