'വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി കോടതിയെ ഉപയോഗിക്കരുത്'; ശോഭ സുരേന്ദ്രന് 25000 രൂപ പിഴ

ഹര്‍ജി നിയമപരമായി എവിടെയും നിലനില്‍ക്കില്ല.ഹരജിക്കാരി എവിടെയും പരാതിയും നല്‍കിട്ടില്ല. കോടതിയെ പരീക്ഷണ വസ്തുവാക്കരുതെന്നും വികൃതമായ ആരോപണങ്ങളാണ് ശോഭ സുരേന്ദ്രന്‍ ഉന്നയിച്ചതെന്നും കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി കോടതിയെ ഉപയോഗിക്കരുത്; ശോഭ സുരേന്ദ്രന് 25000 രൂപ പിഴ

കൊച്ചി: 'വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി കോടതിയെ ഉപയോഗിക്കരുത്' എന്ന താക്കീത് നല്‍കി ബി.ജെ.പി കേന്ദ്ര നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന് ഹൈക്കോടതി 25000 രൂപ പിഴ ചുമത്തി. കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും പോലിസ് അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ശോഭ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടേയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വികൃതമായ ആരോപണമാണ് ശോഭ സുരേന്ദ്രന്റേതെന്നും കോടതി വിമര്‍ശിച്ചു.

ഹര്‍ജി നിയമപരമായി എവിടെയും നിലനില്‍ക്കില്ല.ഹരജിക്കാരി എവിടെയും പരാതിയും നല്‍കിട്ടില്ല. കോടതിയെ പരീക്ഷണ വസ്തുവാക്കരുതെന്നും വികൃതമായ ആരോപണങ്ങളാണ് ശോഭ സുരേന്ദ്രന്‍ ഉന്നയിച്ചതെന്നും കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി. അനാവശ്യ വാദങ്ങളാണ് ഉന്നയിക്കുന്നത്. പ്രസക്തമല്ലാത്ത കാര്യങ്ങള്‍ ഹര്‍ജിയുമായി കൂട്ടിവായിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

ശോഭാ സുരേന്ദ്രനില്‍ നിന്ന് പിഴയായി ഈടാക്കുന്ന 25000 രൂപ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കോതയിയുടെ രൂക്ഷമായ വിമര്‍ശനത്തോടെ ശോഭ സുരേന്ദ്രന്‍ മാപ്പ് പറഞ്ഞ് തടിയൂരി.

നേരത്തെ പൊലീസിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ കേസെടുത്തിട്ടുണ്ട് . ബിജെപി സംഘടിപ്പിച്ച കണ്ണൂര്‍ എസ്പി ഓഫിസ് മാര്‍ച്ചിനിടെ ശബരിമല ഡ്യൂട്ടിയിലുള്ള എസ്പി യതീഷ് ചന്ദ്രയെ ഭീഷണിപ്പെടുത്തും വിധം പ്രസംഗിച്ചതിനാണ് പൊലീസ് ആക്ട് 117 ഇ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് പരിശോധിച്ചപ്പോള്‍ പ്രകോപനപരമായ പ്രസംഗം നടത്തിയതായി വ്യക്തമായതിനെ തുടര്‍ന്നാണ് ശോഭ സുരേന്ദ്രനെ പ്രതി ചേര്‍ത്തതെന്ന് ഡിവൈഎസ്പി പി.പി.സദാനന്ദന്‍ പറഞ്ഞു.


Admin

Admin

Our Contributor help bring you the latest article around you


RELATED STORIES

Share it
Top