Kerala

പൊതു ഇടങ്ങളില്‍ കൊടിമരം സ്ഥാപിക്കല്‍ എന്തടിസ്ഥാനത്തിലെന്ന് ഹൈക്കോടതി

ഹരജിയില്‍ നവംബര്‍ ഒന്നിനു കേസ് പരിഗണിക്കുമ്പോള്‍ വിശദീകരണം നല്‍കണമെന്നു സര്‍ക്കാരിനു കോടതി നിര്‍ദ്ദേശം നല്‍കി. ഹരജിയില്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു

പൊതു ഇടങ്ങളില്‍ കൊടിമരം സ്ഥാപിക്കല്‍ എന്തടിസ്ഥാനത്തിലെന്ന് ഹൈക്കോടതി
X

കൊച്ചി: റോഡ് അരികിലും പൊതു സ്ഥലങ്ങളിലും കൊടി മരങ്ങള്‍ സ്ഥാപിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും കേരളത്തിലെ പൊതു ഇടങ്ങളില്‍ അനുമതിയില്ലാതെ കൊടിമരങ്ങള്‍ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ടെന്നും ഹൈക്കോടതി. ഷുഗര്‍ മില്ലിന്റെ കവാടത്തില്‍ സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍ മാറ്റണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശങ്ങളുണ്ടായത്.

ഹരജിയില്‍ നവംബര്‍ ഒന്നിനു കേസ് പരിഗണിക്കുമ്പോള്‍ വിശദീകരണം നല്‍കണമെന്നു സര്‍ക്കാരിനു കോടതി നിര്‍ദ്ദേശം നല്‍കി. ഹരജിയില്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. പൊതുഇടങ്ങളില്‍ സ്ഥാപിക്കുന്ന കൊടിമരങ്ങളുടെ പേരില്‍ പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അനുമതി ഇല്ലാതെ ആര്‍ക്കും കൊടിമരങ്ങള്‍ സ്ഥാപിക്കാം എന്ന സ്ഥിതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണമെന്നും കോടതി നിരീക്ഷിച്ചു.

Next Story

RELATED STORIES

Share it