Kerala

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ടോയെന്ന് ഹൈക്കോടതി

എന്തെങ്കിലും സ്ഥാപിച്ചെടുക്കാനാണോ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതെന്നും ഇതില്‍ എന്തെങ്കിലും ഹിഡന്‍ അജണ്ടയുണ്ടോയെന്നും കോടതി ചോദിച്ചു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ടോയെന്ന് ഹൈക്കോടതി
X

കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചവിഷയത്തില്‍ സത്യവാങ് മൂലം നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. എന്തെങ്കിലും സ്ഥാപിച്ചെടുക്കാനാണോ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതെന്നും ഇതില്‍ എന്തെങ്കിലും ഹിഡന്‍ അജണ്ടയുണ്ടോയെന്നും കോടതി ചോദിച്ചു. ശബരിമല ഭക്തര്‍ക്കുള്ള ഇടമാണ്. ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ വിശ്വാസികളാണോയെന്നും ഹൈക്കോടതി ചോദിച്ചു.

ഇക്കാര്യങ്ങള്‍ എല്ലാം വിശദികരിച്ചുകൊണ്ട് സത്യവാങ്മൂലം നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.ശബരിമലയില്‍ യാതൊരു വിധത്തിലുള്ള പ്രകനടങ്ങളും പോലീസിന്റെയോ വ്യക്തികളുടെയോ സംഘടനകളുടെയോ ഭാഗത്ത് നിന്നുണ്ടാകരുത്.ശബരി മല വിശ്വാസികള്‍ക്കുള്ള സ്ഥലമാണ് അവിടെ മറ്റൊരു തരത്തിലുള്ള പ്രകടനങ്ങളും അനുവദിക്കാന്‍ കഴിയില്ല.മനീതി സംഘത്തെ സ്വകാര്യ വാഹനത്തില്‍ നിലയക്കലില്‍ നിന്നും പമ്പയിലേക്ക് കടത്തിവിട്ടതിനെതിരെയുളള അതൃപ്തിയും കോടതി രേഖപെടുത്തി.

മനീതി സംഘത്തിന് പോലിസ് സുരക്ഷ നല്‍്‌കേണ്ട സാഹചര്യമുണ്ടായിരുന്നു. പലയിടത്തും ഇവര്‍്‌ക്കെതിരെ അക്രമം നടന്നു. ഇതില്‍ കേസുകള്‍ എടുത്തിട്ടുണ്ട്. അവരുടെ ജീവന്‍ സംരക്ഷിേേക്കണ്ട സാഹചര്യമുണ്ടായിരുന്നുവെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ വിശദികരണത്തില്‍ ഹൈക്കോടതി തൃപ്തി രേഖപെടുത്തിയില്ല.കേസ് വീണ്ടും നാളെ പരിഗണിക്കും.ശബരി മല നിരീക്ഷണ സമിതി നല്‍കിയ റിപോര്‍ടിനെ വിമര്‍ശിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.ശബരിമലയിലെ അക്രമ സംഭവങ്ങളില്‍ നിരീക്ഷണ സമിതി മൗനം പാലിക്കുകയാണെന്നും സര്‍ക്കാര്‍ പറയുന്നു.നേരത്തെ നിരീക്ഷണ സമിതിക്കതെരി ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പരമായി രംഗത്തു വന്നിരുന്നു.

Next Story

RELATED STORIES

Share it