രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി; കെഎസ്ആര്‍ടിസി ആരെയാണ് പേടിക്കുന്നത് ?
താല്‍കാലിക കണ്ടക്ടമാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെതിരേ ഹൈക്കോടതിയുടെ പരാമര്‍ശം. പ്രതിദിനം 480 രൂപ പ്രതിഫലം നല്‍കി താല്‍ക്കാലിക ജീവനക്കാരെ കെഎസ്ആര്‍ടിസി പണിയെടുപ്പിച്ചത് ചട്ടവിരുദ്ധമാണെന്നും നിര്‍ബന്ധിത തൊഴിലെടുപ്പിക്കലാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കൊച്ചി: കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കെഎസ്ആര്‍ടിസി ആരെയാണ് പേടിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. താല്‍കാലിക കണ്ടക്ടമാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെതിരേ ഹൈക്കോടതിയുടെ പരാമര്‍ശം. പ്രതിദിനം 480 രൂപ പ്രതിഫലം നല്‍കി താല്‍ക്കാലിക ജീവനക്കാരെ കെഎസ്ആര്‍ടിസി പണിയെടുപ്പിച്ചത് ചട്ടവിരുദ്ധമാണെന്നും നിര്‍ബന്ധിത തൊഴിലെടുപ്പിക്കലാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കെഎസ്ആര്‍ടിസി മാനേജമെന്റിന്റെ നടപടി സുപ്രിംകോടതി വിധികള്‍ക്കെതിരാണ്. എംപാനല്‍ കണ്ടക്ടര്‍മാരെ മാറ്റിനിര്‍ത്തിയിട്ടും കെഎസ്ആര്‍ടിസി സുഗമമായി പ്രവര്‍ത്തിക്കുന്നില്ലേയെന്നും കോടതി ആരാഞ്ഞു. വലിയ വരുമാനമുണ്ടായെന്നും ഇനിവരുന്ന ഒഴിവുകള്‍ പിഎസ്‌സിയെ അറിയിക്കുമെന്നും കെഎസ്ആര്‍ടിസി മറുപടി നല്‍കി. ഒരു ബസ്സിന് അഞ്ച് എന്ന അനുപാതത്തില്‍ കണ്ടക്ടര്‍മാരുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചപ്പോഴാണ് കണക്കില്‍ സുതാര്യതയും കൃത്യതയും വേണമെന്നും നിങ്ങള്‍ ആരെയാണ് ഭയപ്പെടുന്നതെന്നും ഹൈക്കോടതി ചോദിച്ചത്. 10 വര്‍ഷം ജോലിചെയ്തശേഷവും പ്രതികാരബുദ്ധിയോടെയാണ് മാനേജ്‌മെന്റ് പെരുമാറുന്നതെന്ന് താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം ആവശ്യമെങ്കില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
അതിനിടെ, എംപാനല്‍ കണ്ടക്ടര്‍മാര്‍ പിന്‍വാതിലിലൂടെ നിയമനം നേടിയവരാണെന്ന പിഎസ്‌സി വാദത്തെ തള്ളി ഗതാഗത മന്ത്രി എ കെശശീന്ദ്രന്‍ രംഗത്തെത്തി. സര്‍ക്കാര്‍ സംവിധാനം മുഖേനയായിരുന്നു എംപാനലുകാരുടെ നിയമനം. പിഎസ്‌സി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും ശശീന്ദ്രന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നേടിയ ജീവനക്കാരെ അപമാനിക്കുന്നതാണ് പിഎസ്പിയുടെ സത്യവാങ്മൂലത്തിലെ പരാമര്‍ശം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഒരു നിയമാനുസൃത സര്‍ക്കാര്‍ സംവിധാനമാണ്. ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
RELATED STORIES
നീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്‍...
31 Dec 2022 1:01 PM GMT'നിങ്ങള്‍ കാട്ടിയത് സാമൂഹിക നിന്ദ, അവഹേളനം, കൊടും ചതി'; അഡ്വ.സി കെ...
18 Dec 2022 2:36 AM GMT'ഞാന്‍ ഡോക്ടര്‍ പണി നിര്‍ത്തുന്നു ഈ രാജ്യം വിടുകയാണ്...'!;...
25 Nov 2022 6:41 AM GMTഭരണഘടനയും സുപ്രിംകോടതിയുമൊക്കെ ഇപ്പോഴും രാജ്യത്തുണ്ടെന്ന് ഗവര്‍ണറെ...
17 Oct 2022 9:51 AM GMT