ആഡംബര ജീവിതത്തിന് ഹെറോയിന്‍ വില്‍പ്പന; യുവാക്കള്‍ എക്‌സൈസ് പിടിയില്‍
അസം സ്വദേശി മുഹമ്മദ് ഫരീഫുല്‍ ഇസ്‌ലാം(25), കൂട്ടാളി ബംഗാള്‍ സ്വദേശി ഗണേഷ് പ്രമാണിക് (25) എന്നിവരാണ് 34 ഗ്രാം ഹെറോയിനുമായി എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്

കൊച്ചി: വെറും 5 മിനിട്ടില്‍ ആസൂത്രണം പാളിയപ്പോള്‍ 10 വര്‍ഷം ശിക്ഷ കിട്ടാവുന്ന വകുപ്പുകളുമായി രണ്ട് ഇതര സംസ്ഥാനക്കാരായ യുവാക്കള്‍ എക്‌സൈസ് വിരിച്ച വലയില്‍ കുരുങ്ങി ജയിലിലേക്ക്. എറണാകുളം ചാത്യാത്ത് റോഡില്‍ ഗോശ്രീ ഐലന്റ് ഡവലപ്പ്‌മെന്റ് അതോറിറ്റി കെട്ടിടത്തിന് സമീപം കായലരികില്‍ പഞ്ചാരമുക്ക് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന യുവാക്കളുടെ വിശ്രമ കേന്ദ്രത്തില്‍ വേഷം മാറി നിന്ന എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ ഉദ്യോഗസ്ഥന്റെ കൈവശം ആളുമാറി ഹെറോയിന്‍ കൈമാറാന്‍ ശ്രമിച്ച അസം സ്വദേശി മുഹമ്മദ് ഫരീഫുല്‍ ഇസ്‌ലാം(25), കൂട്ടാളി ബംഗാള്‍ സ്വദേശി ഗണേഷ് പ്രമാണിക് (25) എന്നിവരാണ് 34 ഗ്രാം ഹെറോയിനുമായി എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. പ്രതികള്‍ പിടിക്കപ്പെട്ടതിന് 5 മിനിറ്റ് മുമ്പ് മാത്രം സാധാരണ രഹസ്യ നിരീക്ഷണങ്ങള്‍ക്കായി ഈ സ്ഥലത്ത് എത്തിയ എക്‌സൈസ് ഷാഡോ സംഘം നേരത്തെ നാര്‍ക്കോട്ടിക്ക് കേസില്‍ പ്രതിയായ നീല ജാക്കറ്റ് ധരിച്ച് നിന്ന യുവാവിനെ കണ്ടുമുട്ടി. സംശയം തോന്നിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിരട്ടിയതോടെ ഹെറോയിന്‍ വാങ്ങുന്ന ഒരാളുടെ അക്കൗണ്ടില്‍ പണമടച്ചിട്ടുണ്ടെന്നും നീല ജാക്കറ്റാണ് താന്‍ അടയാളമായി പറഞ്ഞിട്ടുള്ളതെന്നും സാധനം ഉടന്‍ ഇവിടെ എത്തുമെന്നും ഇയാളെ അറിയിച്ചു.ഉടന്‍ തന്നെ എക്‌സൈസ് ഷാഡോ സംഘത്തിലെ ഒരു ഉദ്യോഗസ്ഥനെ ഇയാള്‍ ധരിച്ചിരുന്ന നീല ജാക്കറ്റ് ധരിപ്പിച്ച് തല്‍ സ്ഥാനത്ത് നിര്‍ത്തി സമീപം ബാക്കി എക്‌സൈസ് ഷാഡോ സംഘം കാത്തു നിന്നു. ഈ സമയം അവിടെയെത്തിയ യുവാക്കര്‍ നേരത്തെ പറഞ്ഞ ഡ്രസ് കോഡ് പ്രകാരം നീല ജാക്കറ്റ് ധരിച്ച ആള്‍ക്ക്് ഹെറോയിന്‍ കൈമാറുന്നതിനിടയില്‍ അമളി പറ്റി അറസ്റ്റിലാകുകയായിരുന്നു. ആഡംബര ജീവിതം നയിക്കുന്നതിനും നാട്ടിലേക്കുള്ള ട്രെയിന്‍ യാത്ര ദുസഹമാണെന്നും പ്ലെയിനില്‍ യാത്ര ചെയ്യുന്നതിനുള്ള പണം കണ്ടെത്തുന്നതിനുമാണ് ലഹരി വ്യാപാരം നടത്തിയതെന്നെന്നാണ് ഇവര്‍ എക്‌സൈസിന് നല്‍കിയ മൊഴി.ഇവരുടെ പക്കല്‍ നിന്നും വിമാന ടിക്കറ്റുകളും ആഡംബര ഹോട്ടലുകളിലെ ബില്ലുകളും പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ശ്രീരാജിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസറായ രാം പ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍ ടി ടോമി, അജിത്ത്, പി എക്‌സ് റൂബന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
RELATED STORIES
ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
28 March 2023 5:54 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTമാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്
28 March 2023 8:00 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMT