- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; മൂന്നു ജില്ലകളില്‍ ബുധനാഴ്ച 'യെല്ലോ അലര്‍ട്ട്'
ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 11 സെന്റീമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കുള്ള സാധ്യതയാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ജില്ലകളില്‍ 'യെല്ലോ അലര്‍ട്ട്' പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ബുധനാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 11 സെന്റീമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കുള്ള സാധ്യതയാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ജില്ലകളില്‍ 'യെല്ലോ അലര്‍ട്ട്' പ്രഖ്യാപിച്ചിട്ടുണ്ട്.
മല്‍സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ് ഭാഗങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ ആവാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ഈ ഭാഗങ്ങളിലേക്കു പോവരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അതേസമയം, കേരള തീരത്ത് മല്‍സ്യബന്ധനത്തിന് പോവുന്നതില്‍ തടസമില്ല. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ശനിയാഴ്ച വരെ 13 ശതമാനം അധികമഴയാണു സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. കാലവര്‍ഷത്തില്‍നിന്നും ആകെ ലഭിക്കേണ്ട മഴയേക്കാള്‍ അധികവും ഇതിനോടകം ലഭിച്ചുകഴിഞ്ഞു. 203 സെന്റീമീറ്റര്‍ മഴയാണു കാലവര്‍ഷത്തില്‍നിന്നും കേരളത്തിനു കിട്ടേണ്ടത്. എന്നാല്‍, കാലവര്‍ഷം പിന്‍വാങ്ങാന്‍ രണ്ടാഴ്ചകൂടി ബാക്കിയുള്ളപ്പോള്‍തന്നെ ശനിയാഴ്ച വരെ 216 സെന്റീമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് പെയ്തത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















