കൊച്ചിയില്‍ വീണ്ടും മഴ കനത്തു; നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്

മേനക ജങ്ഷനില്‍ ഓപ്പറേഷന്‍ ബ്രേക് ത്രൂവിന്റെ ഭാഗമായുള്ള പ്രവര്‍ത്തനം നടന്നിരുന്നില്ല. നഗരത്തിന്റെ മറ്റിടങ്ങളിലാണ് ഓപ്പറേഷന്‍ ബ്രേക് ത്രൂവിലൂടെ വെള്ളക്കെട്ട് പരിഹരിച്ചത്.

കൊച്ചിയില്‍ വീണ്ടും മഴ കനത്തു; നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്

കൊച്ചി: വീണ്ടും മഴ കനത്തതോടെ കൊച്ചിയില്‍ വീണ്ടും വെള്ളക്കെട്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട മേനക ജങ്ഷനില്‍ വീണ്ടും വെള്ളം കയറി. കടകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്.

കൗണ്ടിംഗ് സ്റ്റേഷനായ മഹാരാജാസ് കോളജിന് മുന്നിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി വെള്ളം പമ്പ് ചെയ്തു നീക്കി. മേനക ജങ്ഷനില്‍ ഓപ്പറേഷന്‍ ബ്രേക് ത്രൂവിന്റെ ഭാഗമായുള്ള പ്രവര്‍ത്തനം നടന്നിരുന്നില്ല. നഗരത്തിന്റെ മറ്റിടങ്ങളിലാണ് ഓപ്പറേഷന്‍ ബ്രേക് ത്രൂവിലൂടെ വെള്ളക്കെട്ട് പരിഹരിച്ചത്.

കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ജില്ലാ കളക്ടറെ കണ്‍വീനറാക്കി ദൗത്യ സംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ബുധനാഴ്ച്ച ഉത്തരവിട്ടിരുന്നു.


RELATED STORIES

Share it
Top