Kerala

കനത്തമഴയും മണ്ണിടിച്ചിലും: ഗവി വിനോദസഞ്ചാരം നിര്‍ത്തിവച്ചു

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് താൽകാലികമായി നിര്‍ത്തിവച്ചിട്ടുള്ളത്. റാന്നി ഫോറസ്റ്റ് ഡിവിഷന്റെ കീഴിലെ ഗവി-കക്കി ഇക്കോ ടൂറിസം വെബ്‌സൈറ്റ് മുഖേനയാണ് ഗവി യാത്രയ്ക്ക് ഓണ്‍ലൈന്‍ ബുക്കിങ് സ്വീകരിച്ചിരുന്നത്.

കനത്തമഴയും മണ്ണിടിച്ചിലും: ഗവി വിനോദസഞ്ചാരം നിര്‍ത്തിവച്ചു
X

പത്തനംതിട്ട: കനത്തമഴയും മണ്ണിടിച്ചിലും കാരണം ഗവിയിലേക്കുള്ള വിനോദസഞ്ചാരം വനം വകുപ്പ് നിര്‍ത്തിവച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് താൽകാലികമായി നിര്‍ത്തിവച്ചിട്ടുള്ളത്. റാന്നി ഫോറസ്റ്റ് ഡിവിഷന്റെ കീഴിലെ ഗവി-കക്കി ഇക്കോ ടൂറിസം വെബ്‌സൈറ്റ് മുഖേനയാണ് ഗവി യാത്രയ്ക്ക് ഓണ്‍ലൈന്‍ ബുക്കിങ് സ്വീകരിച്ചിരുന്നത്.

ആരോഗ്യവകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു

പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് അടിയന്തരസ്ഥിതി നേരിടുന്നതിന് കളക്ടറേറ്റിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ആരോഗ്യം) കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍: 0468-2222642. കണ്‍ട്രോള്‍റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഡിഎംഒ -9946105475, ഡിഎസ്ഒ - 7593864224, ടിഎ-9447091679, ഐഡിഎസ്പി സെല്‍-0468-2228220.

അടിയന്തര സാഹചര്യം നേരിടുന്നതിന് ജില്ലയിലെ എല്ലാ ആശുപത്രികളും ജീവനക്കാരും സജ്ജരായിരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ നിര്‍ദേശം നല്‍കി. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയും മെഡിക്കല്‍ ഓഫീസര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it