Kerala

എറണാകുളത്തെ വെള്ളക്കെട്ട്; കൊച്ചി മേയര്‍ക്കെതിരെ കോണ്‍ഗ്രില്‍ പടയരൊക്കും ; ഭരണസമിതിക്കെതിരെ വിമര്‍ശനവുമായി സിപിഎമ്മും

വിഷയം ചര്‍ച്ച ചെയ്യാന്‍ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യോഗത്തിലേക്ക് മേയര്‍ സൗമിനി ജെയിനെയും വിളിച്ചു വരുത്തി. ഹൈബി ഈഡന്‍ എംപി അടക്കം പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ശക്തമായി ഒരു മഴ പെയ്താലുടന്‍ എറണാകുളം നഗരം വെള്ളത്തിലാകുന്ന സ്ഥിതിക്ക് മാറ്റമുണ്ടായില്ലെങ്കില്‍ വരാന്‍ പോകുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും വന്‍ തിരിച്ചടി നേരിടുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍

എറണാകുളത്തെ വെള്ളക്കെട്ട്; കൊച്ചി മേയര്‍ക്കെതിരെ കോണ്‍ഗ്രില്‍ പടയരൊക്കും ; ഭരണസമിതിക്കെതിരെ വിമര്‍ശനവുമായി സിപിഎമ്മും
X

കൊച്ചി: ഓപറേഷന്‍ ബ്രേക്ക് ത്രു അടക്കം എറണാകുളം നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്തതിനെ തുടര്‍ന്ന് കൊച്ചി മേയര്‍ക്കെതിരെ കോണ്‍ഗ്രസില്‍ വീണ്ടും പടയരൊക്കും ആരംഭിച്ചതായി സുചന.വിഷയം ചര്‍ച്ച ചെയ്യാന്‍ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യോഗത്തിലേക്ക് മേയര്‍ സൗമിനി ജെയിനെയും വിളിച്ചു വരുത്തി. ഹൈബി ഈഡന്‍ എംപി അടക്കം പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ശക്തമായി ഒരു മഴ പെയ്താലുടന്‍ എറണാകുളം നഗരം വെള്ളത്തിലാകുന്ന സ്ഥിതിക്ക് മാറ്റമുണ്ടായില്ലെങ്കില്‍ വരാന്‍ പോകുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും വന്‍ തിരിച്ചടി നേരിടുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.നഗരത്തിലെ വെളളക്കെട്ടുമായി ബന്ധപ്പെട്ട് ഇന്നലെയും ഹൈക്കോടതിയില്‍ നിന്നും വിമര്‍ശമുണ്ടായിരുന്നു.കഴിഞ്ഞ ഒക്ടോബറില്‍ പെയ്ത ശക്തമായ മഴയില്‍ എറണാകുളം നഗരം വെള്ളക്കെട്ടില്‍ മുങ്ങിയതിനെ തുടര്‍ന്ന് ഹൈക്കോടതി രൂക്ഷമായിട്ടായിരുന്നു കൊച്ചി കോര്‍പറേഷനെ വിമര്‍ശിച്ചത്.

എറണാകുളം ഉപതിരഞ്ഞെടുപ്പ് സമയമായിരുന്നതിനാല്‍ പലര്‍ക്കും വോട്ടു ചെയ്യാന്‍ പോലും സാധിച്ചിരുന്നില്ല.കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന എറണാകുളത്ത് അന്ന് കഷ്ടിച്ചാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഡിസിസി പ്രസിഡന്റുമായ ടി ജെ വിനോദ് വിജയിച്ചത്. ഇത് വലിയ തോതില്‍ പാര്‍ടിയില്‍ വിമര്‍ശനം ഉണ്ടാക്കുകയും കൊച്ചി മേയര്‍ സൗമിനി ജെയിനെ മേയര്‍ സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗം പരസ്യമായി രംഗത്തു വരികയും ചെയ്തിരുന്നു. പിന്നീട് കെപിസിസി നേതൃത്വം ഇടപെട്ടതോടെയാണ് താല്‍ക്കാലികമായി ശാന്തമായിരുന്നത്. ഇതിനു പിന്നാലെയാണ് കൊച്ചി കോര്‍പറേഷന്‍ ഭരണ നേതൃത്വത്തെ വീണ്ടും പ്രതിസന്ധിയിലാക്കി എറണാകുളം നഗരത്തില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ശക്തമായ വെള്ളക്കെട്ടുണ്ടായത്. വെള്ളക്കെട്ട് പരിഹരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓപറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയും കാര്യമായി ഫലം കണ്ടിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതേ സമയം ഓപറേഷന്‍ ബ്രേക്ക് ത്രൂ സര്‍ക്കാരാണ് നടപ്പിലാക്കുന്നതെന്ന നിലപാടിലാണ് കോര്‍പറേഷന്‍ ഭരണ നേതൃത്വത്തിനുള്ളത്.എന്നാല്‍ കോര്‍പറേഷന്‍ നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി സിപിഎമ്മും കോര്‍പറേഷനിലെ പ്രതിപക്ഷവും രംഗത്തുവന്നിണ്ട്്.കൊച്ചിയെ മുക്കി വെള്ളക്കെട്ട് രൂക്ഷമായതോടെ കോര്‍പറേഷന്‍ ഭരണസമിതി അവരുടെ പതിവ് നുണവ്യാപാരവുമായി ഇറങ്ങിയിരിക്കുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ഭരണഘടന 73-74 ഭേദഗതി അടിസ്ഥാനത്തില്‍ കാനകളുടെയും തോടുകളുടെയും മെയിന്റനന്‍സും പരിപാലനവും കോര്‍പറേഷന്റെ ഉത്തരവാദിത്വമാണെന്ന് സിപിഎം വ്യക്തമാക്കുന്നു. മഴയ്ക്ക് മുമ്പ് വേനല്‍ക്കാലത്ത് മുന്‍കാലങ്ങളില്‍ ഈ ജോലികള്‍ തീര്‍ത്തു പോന്നിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസ് വെള്ളത്തില്‍ മുങ്ങിയപ്പോള്‍ കോര്‍പറേഷന്‍ സെക്രട്ടറിയെ മുഖ്യമന്ത്രി തന്നെ നേരിട്ട് വിളിച്ചുവരുത്തിയത് മേയര്‍ ഓര്‍ക്കുന്നുണ്ടാവുമെന്നും സിപി എം പറയുന്നു. ലക്ഷക്കണക്കിനു ജനങ്ങള്‍ അധിവസിക്കുന്ന കോര്‍പ്പറേഷന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങളില്‍ പോലും ശ്രദ്ധ ചെലുത്താതെ നിക്ഷിപ്തമായ താല്‍പര്യങ്ങള്‍ക്കുവേണ്ടി നഗരസഭതാല്‍പര്യങ്ങള്‍ ഭരണസമിതി ബലികഴിച്ചു പോരുകയാണ്. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഏറ്റെടുക്കുവാനുള്ളതല്ല.

കോര്‍പ്പറേഷന്റെ അനാസ്ഥയില്‍ ദുരിതമനുഭവിക്കുന്ന നഗരവാസികളെ സഹായിക്കുവാനുദ്ദേശിച്ച് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ്. നഗരത്തിന്റെ ജലനിര്‍ഗമനത്തില്‍ സിരാകേന്ദ്രമായ തേവര - പേരണ്ടുര്‍ കനാലിന്റെ മെയിന്റനന്‍സ് ചുമതല അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്തത് കൊച്ചി കോര്‍പ്പറേഷനാണ്. അത് അമ്പേ പരാജയപ്പെട്ടതാണ് ഇത്തവണത്തെ വെള്ളക്കെട്ടിന് കാരണമായതെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും. വെള്ളക്കെട്ടുണ്ടായ തേവര മുതല്‍ കമ്മട്ടിപ്പാടം വരെയുള്ള പ്രദേശങ്ങളിലെ ജലം ഒഴുകിപ്പോകേണ്ടത് പേരണ്ടൂര്‍ കനാലിലേക്കാണ്. കോര്‍പ്പറേഷന്‍ ഏറ്റെടുത്ത ഈ പ്രവര്‍ത്തികള്‍ യഥാസമയം പൂര്‍ത്തിയാക്കാനുള്ള ജാഗ്രത കാണിക്കുന്നതിനു പകരം ജില്ലാ ഭരണകൂടം നേരിട്ട് നടപ്പാക്കിയ ബ്രേക്ക് ത്രൂ പദ്ധതിയുടെ സൈറ്റുകളില്‍ പോയി ഫോട്ടോ എടുക്കലായിരുന്നു മേയറും മുന്‍ഡെപ്യൂട്ടിമേയറായ ഇപ്പോഴത്തെ എംഎല്‍എയും ചെയ്തുകൊണ്ടിരുന്നതെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആരോപിക്കുന്നു.

യാതൊരു സങ്കോചവുമില്ലാതെ ഇത്തരത്തില്‍ എല്ലാം ഞമ്മന്റെയാണ് എന്ന മട്ടിലുള്ള പെരുമാറ്റമാണ് തങ്ങളുടെ കൈവശത്തിലുള്ള നൂറുകണക്കിന് കാനകളും കൊച്ചു കൊച്ചു തോടുകളും ഒന്ന് മെയിന്റനന്‍സ് ചെയ്തിരുന്നെങ്കില്‍ നഗരത്തിലെ സ്ഥിതി മറ്റൊന്നാകുമായിരുന്നു. ഈ തെറ്റുതിരുത്താന്‍ കോര്‍പറേഷന്‍ ഭരണസമിതി ഇനിയെങ്കിലും തയ്യാറാവുകയാണ് വേണ്ടത്. മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ കുറ്റമാരോപിച്ച് അപകീര്‍ത്തി പ്രചരിപ്പിക്കുന്നത് കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ക്ക് യോജിച്ചതല്ലെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it