Kerala

മഴക്കെടുതി: എറണാകുളം ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു;788 പേര്‍ ക്യാംപുകളില്‍

ആലുവ താലൂക്കില്‍ അഞ്ചു ക്യാംപുകളും പറവൂര്‍ താലൂക്കില്‍ ഒന്‍പതു ക്യാംപുകളും കോതമംഗലം താലൂക്കില്‍ രണ്ട് ക്യാംപുകളും കുന്നത്തുനാട് താലൂക്കില്‍ ഒരു ക്യാംപും മുവാറ്റുപുഴ താലൂക്കില്‍ നാല് ക്യാംപുകളുമാണ് പ്രവര്‍ത്തിക്കുന്നത്

മഴക്കെടുതി: എറണാകുളം ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു;788 പേര്‍ ക്യാംപുകളില്‍
X

കൊച്ചി: മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ തുറന്ന ദുരിതാശ്വാസ ക്യാംപകളുടെ എണ്ണം 21 ആയി. 219 കുടുംബങ്ങളിലാലെ 788 പേരാണ് വിവിധ ക്യാംപുകളില്‍ കഴിയുന്നത്.305 പുരുഷന്മാരും 330 സ്ത്രീകളും 153 കുട്ടികളും ക്യാംപുകളിലുണ്ട്. ഇതില്‍ 15 പേര്‍ മുതിര്‍ന്ന പൗരന്മാരാണ്. ആലുവ താലൂക്കില്‍ അഞ്ചു ക്യാംപുകളും പറവൂര്‍ താലൂക്കില്‍ ഒന്‍പതു ക്യാംപുകളും കോതമംഗലം താലൂക്കില്‍ രണ്ട് ക്യാംപുകളും കുന്നത്തുനാട് താലൂക്കില്‍ ഒരു ക്യാംപും മുവാറ്റുപുഴ താലൂക്കില്‍ നാല് ക്യാംപുകളുമാണ് പ്രവര്‍ത്തിക്കുന്നത്.

താലൂക്ക് തിരിച്ചുള്ള വിവിധ ക്യാമ്പുകള്‍

ആലുവ

* ചെട്ടിക്കുളം അംഗന്‍വാടി

*മഴുവന്നൂര്‍ അല്‍ഫോന്‍സാ നഗര്‍ അങ്കണവാടി

*സെഹിയോന്‍ ഹാള്‍ നെടുമ്പാശ്ശേരി

*ജി. യൂ. പി സ്‌കൂള്‍ കുറുമശ്ശേരി

*പാറക്കടവ് കണ്ണംകുഴിശ്ശേരി അങ്കണവാടി

കോതമംഗലം

* കോതമംഗലം ടൗണ്‍ യു.പി സ്‌കൂള്‍

* തൃക്കാരിയൂര്‍ എല്‍പി സ്‌കൂള്‍

കുന്നത്തുനാട്

*കടക്കനാട് മാര്‍ത്തോമാ എല്‍. പി സ്‌കൂള്‍

മൂവാറ്റുപുഴ

* കുറിയന്‍മല കമ്യൂണിറ്റി ഹാള്‍

* കടാതി എന്‍.എസ്.എസ് കരയോഗം

* ജെ.ബി സ്‌കൂള്‍ വാഴപ്പിള്ളി

* ആവുനട എല്‍. പി സ്‌കൂള്‍

പറവൂര്‍

* ജി.യു.പി.എസ് കുറ്റിക്കാട്ടുകര

* ഐ.എ.സി. യൂണിയന്‍ ഓഫീസ് പറവൂര്‍

* എഫ്.എ.സി.റ്റി ഈസ്‌റ്റേണ്‍ യു.പി സ്‌കൂള്‍

* ജിഎല്‍.പി.എസ് ചാലക്ക

* എലന്തിക്കര ജി എല്‍.പി.എസ്

* സെന്റ് ഫ്രാന്‍സിസ് എല്‍.പി.എസ് കുത്തിയതോട്

* സംഘമിത്ര ഹാള്‍

* ജി. എച്ച്. എസ്. എസ് പാതാളം

* ജെ. ബി. എസ് സ്‌കൂള്‍ വയല്‍ക്കര

എന്നിങ്ങനെയാണ് ക്യാംപുകള്‍ തുറന്നിരിക്കുന്നത്‌

Next Story

RELATED STORIES

Share it