Kerala

മഴക്കെടുതി: എറണാകുളം ജില്ലയില്‍ 11 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു;158 കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി

158 കുടുംബങ്ങളില്‍ നിന്നായി 547 പേരെയാണ് വിവിധ ക്യാംപുകളിലേക്ക് മാറ്റ് താമസിപ്പിച്ചിരിക്കുന്നത്. ഇതില്‍ 228 പേര്‍ പുരുഷന്മാരും 221 പേര്‍ സ്ത്രീകളും 98 പേര്‍ കുട്ടികളുമാണ്

മഴക്കെടുതി: എറണാകുളം ജില്ലയില്‍ 11 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു;158 കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി
X

കൊച്ചി: മഴക്കെടുതിയെ തുടര്‍ന്ന് എറണാകുളം ജില്ലിയില്‍ 11 ക്യാംപുകള്‍ തുറന്നു.നാല് താലൂക്കുകളിലായി 158 കുടുംബങ്ങളില്‍ നിന്നായി 547 പേരെയാണ് വിവിധ ക്യാംപുകളിലേക്ക് മാറ്റ് താമസിപ്പിച്ചിരിക്കുന്നത്.ഇതില്‍ 228 പേര്‍ പുരുഷന്മാരും 221 പേര്‍ സ്ത്രീകളും 98 പേര്‍ കുട്ടികളുമാണ്. ഇന്ന് ഉച്ചക്ക് ശേഷം ജില്ലയില്‍ പുതിയ ക്യാംപുകളൊന്നും ആരംഭിച്ചിട്ടില്ല. നിലവില്‍ 11 ദുരിതാശ്വാസ ക്യാംപുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് .

ഇതില്‍ പറവൂര്‍, ആലുവ, മൂവാറ്റുപുഴ താലൂക്കുകളില്‍ മൂന്ന് വീതവും കോതമംഗലത്ത് രണ്ട് ക്യാംപുകളുമാണ് ഉള്ളത്. പറവൂര്‍ താലൂക്കിലാണ് കൂടുതല്‍ പേരെ ക്യാംപുകളിലേക്ക് മാറ്റി പാര്‍പ്പിച്ചത്. താലൂക്ക് പരിധിയിലെ രണ്ട് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നായി 317 പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ താമസിക്കുന്നത്. ഇതില്‍ 282 പേര്‍ ഏലൂര്‍ നഗരസഭയിലെ ബോസ്‌കോ കോളനിയി പ്രദേശത്തും 35 പേര്‍ ചിറക്കുഴി ഭാഗത്തുള്ളവരുമാണ്.മൂവാറ്റുപുഴ താലൂക്കിലെ വിവിധ ക്യാംപുകളിലായി 79 പേരെയാണ് പാര്‍പ്പിച്ചിട്ടുള്ളത്. കോതമംഗലം താലൂക്കിലെ രണ്ട് ക്യാംപുകളില്‍ 77 പേരും ആലുവയിലെ മൂന്ന് ക്യാംപുകളിലായി 74 പേരുമാണുള്ളത്.

താലൂക്ക് തിരിച്ചുള്ള വിവിധ ക്യാമ്പുകളിലെ അന്തേവാസികളുടെ എണ്ണം

കോതമംഗലം

* കോതമംഗലം ടൗണ്‍ യു.പി സ്‌കൂള്‍ 62

* തൃക്കാരിയൂര്‍ എല്‍പി സ്‌കൂള്‍ 15

ആലുവ

* ചൂര്‍ണിക്കര എസ്.പി.ഡബ്ല്യു എല്‍.പി സ്‌കൂള്‍ 31

* കുന്നുശേരി മുസ്ലീം മദ്രസ് 37

* വലേപുറം അംഗന്‍വാടി 6

മൂവാറ്റുപുഴ

* കുറിയന്‍മല കമ്യൂണിറ്റി ഹാള്‍ 2

* കടാതി എന്‍.എസ്.എസ് കരയോഗം 24

* ജെ.ബി സ്‌കൂള്‍ വാഴപ്പിള്ളി 53

പറവൂര്‍

* ജി.യു.പി.എസ് കുറ്റിക്കാട്ടുകര 105

* ഐ.എ.സി. യൂണിയന്‍ ഓഫീസ് 177

* എഫ്.എ.സി.റ്റി ഈസ്‌റ്റേണ്‍ യു.പി സ്‌കൂള്‍ 35

എന്നിങ്ങനെയാണ് ക്യാംപുകളില്‍ താമസിക്കുന്നവരുടെ എണ്ണം

Next Story

RELATED STORIES

Share it